General News

മെഡിക്കല്‍ കോഴ വിവാദം : കുമ്മനത്തിന്റെ മൊഴി എടുക്കും

Tue, Aug 08, 2017

Arabianewspaper 210
മെഡിക്കല്‍ കോഴ വിവാദം :   കുമ്മനത്തിന്റെ മൊഴി എടുക്കും

മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മൊഴി രേഖപ്പെടുത്തും. ഇതു സംബന്ധിച്ച് മൊഴി നല്‍കാന്‍ ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് അയച്ചു. പത്തിന് ഹാജരാകാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും പത്തു ദിവസത്തെ സാവകാശം കുമ്മനം ചോദിച്ചിട്ടുണ്ട്.


കോഴ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി സ്വമേധയാ നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുമ്മനം നിയോഗിച്ച കമ്മീഷന്‍ അംഗങ്ങളായ കെ പി ശ്രീശന്‍ നസീര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കി. കോഴ വിവാദത്തില്‍ ഇടനിലക്കാരനായ ഡെല്‍ഹിയിലെ സതീഷ് നായര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.


ബുധനാഴ്ച ഹാജരാകാനാണ് കുമ്മനത്തിന് മൊഴിയെങ്കിലും 24 ന് ഹാജരാകുമെന്നാണ് കുമ്മനം നല്‍കിയ മറുപടി.


കോഴ ആരോപണത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന സഹകരണ സെല്‍ കണവീനര്‍ വിനോദിനെ പാര്‍ട്ടിയില്‍ നിന്നും ബിജെപി പുറത്താക്കിയിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ