General News

പിരിവിന്റെ പേരില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്

Tue, Aug 08, 2017

Arabianewspaper 221
പിരിവിന്റെ പേരില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ കേസ്
കൊല്ലത്ത് വ്യാപാരിയെ പണപ്പിരിവിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതിന് ബിജെപി ജില്ലാ നേതാവിനെതിരെ കേസ് എടുത്തു. കൊല്ലം ജില്ലാ കമ്മറ്റി അംഗമായ സൂഭാഷിനെ ആരോപണത്തെ തുടര്‍ന്ന് ബിജെപി പുറത്താക്കിയിരുന്നു.

വ്യാപാരിയും ബിജെപി നേതാവുമായുള്ള ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിനറല്‍ വാട്ടര്‍ ഡിസ്ട്രിബ്യുട്ടറായ മനോജിനോട് അയ്യായിരം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് ചോദിച്ച സുഭാഷ് ഇദ്ദേഹം വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

മൂവ്വായിരം തരാമെന്നുള്ള വ്യാപാരിയുടെ വാഗ്ദാനം നിരസിക്കുകുയം വാങ്ങിക്കാന്‍ അറിയാമെന്ന് ഭീഷണിപ്പെടുത്തകുയും ചെയ്തിരുന്നു. സംഭവം വിവാദമായപ്പോള്‍ ബിജെപി ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി തടിയൂരി.

സുഭാഷിനെതിരെ കുടുതല്‍ വ്യാപാരികള്‍ രംഗത്ത് വരുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ