General News

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Tue, Aug 08, 2017

Arabianewspaper 155
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

നടിയെ ആക്രമിച്ച സംഭവത്തിലെ ഗുഡാലോചന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി പതിനാലു ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെ അങ്കമാലി മജിസ്‌ട്രേറ്റു കോടതി പതിനാലു ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു.


ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനെ സുരക്ഷാ കാരണങ്ങളാല്‍ അങ്കമാലിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയായിരുന്നു.


ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും ഈ നിമിഷം വരെ ഈ ഹര്‍ജി എത്തിയിട്ടില്ല. റിമാന്‍ഡ് കാലാവധി നീട്ടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് ദിലിപിന്റെ അഭിഭാഷകന്റെ ശ്രമം.


റിമാന്‍ഡ് കാലാവധി നീട്ടുന്നതിന് തടസവാദം ദിലീപിന്റെ അഭിഭാഷകര്‍ ഉന്നയിക്കാതിരുന്നതും പോലീസ് ഇതില്‍ ഇടപെടാതിരുന്നതും ശ്രദ്ധേയമായി.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ