General News

തോല്‍ക്കുന്ന പട്ടേലിന് വോട്ടില്ല, വഗേല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നില പരുങ്ങലില്‍

Tue, Aug 08, 2017

Arabianewspaper 159
തോല്‍ക്കുന്ന പട്ടേലിന് വോട്ടില്ല- വഗേല

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമദ് പട്ടേലിന് താന്‍ വോട്ടു ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവായ ശങ്കര്‍ സിംഗ് വഗേല. നാല്‍പതു വോട്ടുപോലും പട്ടേലിന് ലഭിക്കില്ലെന്നും വഗേല പറഞ്ഞു,.വിജയിക്കാന്‍ 45 വോട്ടുകളാണ് വേണ്ടത്. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.


കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ആറു എംഎല്‍എമാര്‍ക്ക് വോട്ടു ചെയ്യാനാവില്ല. ഇതോടെ 182 അംഗളുണ്ടായിരുന്ന സഭയില്‍ 176 ആയി അംഗ ബലം കുറഞ്ഞു. ഇതോടെ വിജയിക്കാന്‍ 45 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ വേണമെന്ന നില വന്നു. ബിജെപിയുടെ 121 അംഗങ്ങളില്‍ 45 അംഗങ്ങള്‍ അമിത് ഷായെ ഫസ്റ്റ് പ്രിഫറന്‍സ് ആയി തിരഞ്ഞെടുക്കും. അവശേഷിക്കുന്നവരില്‍ 45 അംഗങ്ങള്‍ സ്മൃതി ഇറാനിയേയും ഫ്സ്റ്റ് പ്രിഫറന്‍സായി തിരഞ്ഞെടുക്കും. പിന്നെ അവശേഷിക്കുന്ന 31 അംഗങ്ങള്‍ ബല്‍വന്ത് സിംഗ് രാജ്പുത്തിനേയും തിരഞ്ഞെടുക്കും. മറ്റുള്ളവരുടെ സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകള്‍ അധികമാകുകയും അഹമദ് പട്ടേലിന് 45 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ ലഭിക്കാതെ വരുകയും ചെയ്താല്‍ ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ രാജ്പുത്ത് വിജയിക്കും.


കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച വഗേല എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നില്ല. അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന പരാതിയുമായാണ് മുന്‍ ബിജെപി മുഖ്യമന്ത്രിയായിരുന്ന വഗേല ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടത്.


44 കോണ്‍ഗ്രസ് എംഎല്‍എമാരെ കോണ്‍ഗ്രസ് ബിജെപിയുടെ കണ്ണില്‍പെടാതെതിരിക്കാന്‍ കര്‍ണാടകയിലെ റിസോര്‍ട്ടിലായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളിലായി താമസിപ്പിച്ചിരുന്നത്. ഇന്നലെയാണ് ഇവരെ ഗുജറാത്തില്‍ മടക്കി എത്തിച്ചത്.


കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമദ് പട്ടേലിന്റെ വിജയം ഇതോടെ കയ്യാലപ്പുറത്തായി. 51 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ഇതുവരെ ഏഴു എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറി.


44 അംഗങ്ങളുടെ വോട്ട് ലഭിച്ചാല്‍ അഹമദ് പട്ടേലിന് വിജയിക്കാന്‍ കഴിയും. എന്നാല്‍,. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് ബിജെപിയുമായി വഗേല നടത്തിയ ഡീലാണെന്ന് കരുതുന്നവര്‍ ഉണ്ട്. പതിനൊന്നോളം എംഎല്‍എമാര്‍ മറു കണ്ടം ചാടുമെന്നും അഹമദ് പട്ടേലിന്റെ പരാജയം ഉറപ്പിക്കാന്‍ ബിജെപി കളിച്ച രാഷ്ട്രീയ നാടകമാണ് ഇതിനു പിന്നിലെന്നും വ്യക്തമാണ്.


ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായും, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിജയിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് എന്‍സിപി അംഗങ്ങളും ജനതാ ദള്‍ യുണൈറ്റഡിന്റെ ഒരംഗവും ബിജെപിക്ക് വോട്ടു ചെയ്യുമെന്ന് കഴിഞ്ഞ ദിവസം രാത്രി വൈകി പ്രഖ്യാപിച്ചു.


കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ എന്‍സിപി അവസാന നിമിഷമാണ് ചുവടുമാറ്റിയത്. എന്നാല്‍, ഇവരുടെ വോട്ട് തനിക്ക് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അഹമദ് പട്ടേല്‍.


എന്‍സിപി അംഗങ്ങളോട് അഹമദ് പട്ടേലിന് വോട്ടു ചെയ്യാനായി താന്‍ ആവശ്യപ്പെട്ടതായി പാര്‍ട്ടി നേതാവ് ശരദ് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, എന്‍സിപി അംഗങ്ങള്‍ ഇന്നലെ പറഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ തങ്ങള്‍ എന്‍സിപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ്.


വിപ്പ് ലംഘിക്കാതിരിക്കാനായി ചില അംഗങ്ങള്‍ നോട്ടയ്ക്ക് വോട്ടു ചെയ്യാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Tags : Ahmed Patel 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ