General News

ഡിജെയെ പിന്തുടര്‍ന്ന ബിജെപി നേതാവിന്റെ മകന്റെ ചിത്രങ്ങള്‍ സിസിടിവിയില്‍

Tue, Aug 08, 2017

Arabianewspaper 199
ഡിജെയെ പിന്തുടര്‍ന്ന ബിജെപി നേതാവിന്റെ മകന്റെ ചിത്രങ്ങള്‍ സിസിടിവിയില്‍

ചണ്ഡിഗഡിലെ അറിയപ്പെടുന്ന ഡിജെയായ യുവതിയെ പി്ന്തുടര്‍ന്ന ബിജെപി സംസ്ഥാന നേതാവിന്റെ മകനെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ വിട്ട സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായി.


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന്‍ വികാാണ് യുവതിയുടെ പരാതിയില്‍ പിടിയിലായത്. വര്‍ണിക കുണ്ടു എന്ന യുവതിയാണ് പരാതി നല്‍കിയത്.


തന്റെ വാഹനത്തെ പിന്തുടരുകയും കാറിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിന് നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് എടുത്തതെന്ന് പരാതി ഉയര്‍ന്നിരുന്നു.


തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗ ശ്രമം എന്നീ വകുപ്പുകളാണ് ചുമത്തേണ്ടിയരുന്നതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.


23 കാരനായ വികാസ് യുവതിയുടെ കാറിനെ ബൈക്കില്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.


പത്തോളം ക്യാമറകളില്‍ നിന്നും ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, പോലീസ് ഇത് നിഷേധിച്ചു.വികാസും കൂട്ടുകാരനും വര്‍ണികയുടെ കാറിനെ പിന്തുടരുന്ന ദൃശ്യങ്ങളാണ് ഉള്ളത്.


എന്നാല്‍, വികാസിന്റെ ബന്ധുക്കള്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. നൈറ്റ് ക്ലബിലെ സുഹൃത്തുക്കളാണ് മൂവരുമെന്ന് ബന്ധുക്കള്‍ പറയുന്നു ഇത് സ്ഥിരീകരിക്കാന്‍ മൂവരും തോളത്ത് കൈയ്യിട്ടു നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയവഴി വികാസിന്റെ ബന്ധുക്കള്‍ പ്രചരിപ്പിച്ചു., ചിത്രം വര്‍ണിക്കയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഉണ്ടെന്നും എന്നാല്‍, പബ്ലിക് സെലിബ്രിറ്റിയായ വര്‍ണിക സംഭവത്തിനു ശേഷം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചതായും ചിത്രങ്ങളും മറ്റും പ്രൈവസി സെറ്റിംഗ് മാറ്റി ഒളിപ്പിച്ചുവെന്നും ആരേപിക്കുന്നു.


സംഭവത്തെ ന്യായികരിച്ച് ഹരിയാന ബിജെപി വൈസ്പ്രസിഡന്ഡറ് രംഗത്ത് എത്തിയതും വിവാദമായിരുന്നു. പെണ്‍കുട്ടി എന്തിനാണ് പാതി രാത്രി ഒരു മണിക്ക് ഒറ്റയ്ക്ക് കാറോടിച്ചതെന്ന ചോദ്യമാണ് ബിജെപി നേതാവ് ചോദിച്ചത്.


താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് ഏതെങ്കിലും റോഡില്‍ മരിച്ചു കിടക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് വര്‍ണിക ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


ബിജെപി അദ്ധ്യക്ഷനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും മകന്‍ ചെയ്ത കുറ്റത്തിന് പിതാവിനെ ശിക്ഷിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ നല്‍കിയ മറുപടി.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ