General News

ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫി എടുത്തു

Tue, Aug 08, 2017

Arabianewspaper 193
ഡിവൈഎഫ്‌ഐ നേതാവ് എസ്‌ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫി എടുത്തു

ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ ഡിവൈഎഫ്‌ഐ നേതാവ് എസ് ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫി എടുത്തത് വിവാദമായി . കോട്ടയത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പിടിയിലായ ഡിവൈഎഫഐ നേതാവ് മിഥുന്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പി തലയില്‍ വെച്ച് സെല്‍ഫി എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തു.


ഭരണത്തിന്റെ തണലില്‍ സിപിഎമ്മും അണികള്‍ക്കും പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന സ്വീകാര്യതയും പെരുമാറ്റവും എന്തായിരിക്കുമെന്ന ഇത് വ്യക്തമാക്കുന്നതായി ബിജെപി ആരോപിക്കുന്നു.


കുമരകത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപിക്കാരെ ആക്രമിച്ചെന്ന കേസിലാണ് മിഥുന്‍ എന്ന ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് പിടികൂടിയത്.


സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ഡിജിപിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. സംഭവത്തെ കുറിച്ച് വെസ്റ്റ് സിഐ അന്വേഷിക്കുമെന്ന് ജില്ലാ പോരീസ് സൂപ്രണ്ട് പറഞ്ഞു.


ഇതാണ് പിണറായിയുടെ പോലീസ് എന്ന തലക്കെട്ടോടെ ചിത്രം വാട്‌സ്ആപിലും മറ്റും ബിജെപി അനുഭാവികള്‍ വ്യാപകമായി പ്രചരിപ്പിച്ചു.


ഡിവൈഎഫ്‌ഐയുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ ആന്റണി,. മഹേഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു.


രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പിടിയിലാകുന്ന ഭരണ കക്ഷി അംഗങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന സ്വീകരണമാണ് ഇത് കാണിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍, ചിത്രം പോലീസ് സ്റ്റേഷനില്‍ വെച്ച് എടുത്തതല്ലെന്നാണ് പോലീസ് പറയുന്നത്.

Tags : DYFI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ