General News

ദേശീയ മനുഷ്യാവകാശ കമ്മീഷനും കേരളത്തിലേക്ക്

Mon, Aug 07, 2017

Arabianewspaper 236
ദേശീയ മനുഷ്യാവകാശ കമ്മീഷനും കേരളത്തിലേക്ക്

ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധായ കേസ് എടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍.


ബിജെപിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ചതും രാജേഷിനെ കൈ വെട്ടിയും മറ്റും കൊലപ്പെടുത്തിയതും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും. ഡെല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന.


നാലു ദിവസം കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. അേേന്വഷണത്തിനായി എല്ലാ സഹായവും ചെയ്യണമെന്നും കേസുകളുടെ രേഖകളും മറ്റും നല്‍കണമെന്നും ഔദ്യോഗികമായി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കൊല്ലപ്പെട്ട രാജേഷിന്റെ മരണമൊഴി, ദലിതര്‍ കൊല്ലപ്പെടുമ്പോല്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, 81 വെട്ടുകളേറ്റെന്നതിന് തെളിവായി ചിത്രങ്ങള്‍, വീഡിയോ എന്നിവയെല്ലാം മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇടതു സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതുവഴി ബിജെപി ലക്ഷ്യംവെയ്ക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. ദേശീയ മനുഷ്യവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും രാഷ്ട്രപതിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും സൂചനയുണ്ട്.


2007 ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ദത്തു പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഔദ്യോഗിക ആവശ്യത്തിനായി കേരളത്തില്‍ എത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ