General News

കേരളം നമ്പര്‍ വണ്‍ ,ദേശീയ ദിനപ്പത്രങ്ങളില്‍ കേരള സര്‍ക്കാരിന്റെ പരസ്യം

Mon, Aug 07, 2017

Arabianewspaper 219
കേരളം നമ്പര്‍ വണ്‍ ,ദേശീയ ദിനപ്പത്രങ്ങളില്‍ കേരള സര്‍ക്കാരിന്റെ പരസ്യം

കേരളത്തില്‍ സംഘര്‍ഷമില്ലെന്നും ക്രമസമാധാനത്തില്‍ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നിലാമെന്നും കാണിച്ച് സര്‍ക്കാര്‍ പരസ്യം ദേശീയ പത്രങ്ങളില്‍. കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ അക്രമവും കൊലപാതകവും വര്‍ദ്ധിച്ചെന്നും കേരളം കൊലക്കളമായെന്നും ദേശീയ തലത്തില്‍ വന്‍ ചര്‍ച്ച നടക്കുന്നതിനിടെയാമ് ഇംഗ്ലീഷ് പത്രങ്ങളില്‍ മുഴുപ്പേജ് പരസ്യം എത്തിയത്.


മതസൗഹാര്‍ദ്ദത്തിലും ആരോദ്യ പരിപാലനത്തിലും ഒന്നാമതാണെന്ന് പരസ്യം പറയുന്നു. എഡിബി റിപ്പോര്‍ട്ടു പ്രകാരം രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം കൊച്ചിയാമെന്നും പറയുന്നു


ആത്മീയ നേതാവ് ശ്രിഎം, ജസ്റ്റീസ് കെ ടി തോമസ്. നടന്‍ കമല്‍ഹാസന്‍ എന്നിവര്‍ കേരളത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു പറഞ്ഞ കാര്യങ്ങളും പരസ്യത്തിലുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായാണ് പരസ്യം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാവ് കൊലപ്പെട്ട സംഭവം ദേശിയ തലത്തില്‍ ചര്‍ച്ചയായിരുന്നു. എല്ലാ ഇംഗ്ലീഷ് ചാനലുകളും ഇത് വന്‍ ചര്‍ച്ചയാക്കി. ആര്‍എസുഎസും ബിജെപിയും സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയാക്കിരുന്നു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി തിരുവനന്തപുരത്ത് എത്തി ശത്രുരാജ്യങ്ങള്‍ പോലും ചെയ്യാത്ത കാര്യമാണ് ആര്‍എസ്എസ് നേതാവും ദളിതനുമായ രാജേഷിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎം ചെയ്തതെന്ന് ജെയ്റ്റിലി പറഞ്ഞു.


ഇതോടെയാണ് ഇടതു സര്‍ക്കാര്‍ മുഴുവന്‍ പേജ് പരസ്യം തലസ്ഥാനത്ത് നല്‍കാന്‍ തയ്യാറായത്. കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന പ്രചാരവേലയാണ് സംഘ പരിവാറും ദേശീയ മാധ്യമങ്ങളും ചേര്‍ത്ത് നടത്തുന്നതെന്നും ഇത് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ വരുന്നത് തടയുമെന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


 

Tags : Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ