General News

ഭയപ്പെടുത്തുന്ന ബ്ലു വെയില്‍ ചലഞ്ച്, പക്ഷേ, എവിടെയെന്ന് ആര്‍ക്കുമറിയില്ല

Mon, Aug 07, 2017

Arabianewspaper 687
ഭയപ്പെടുത്തുന്ന ബ്ലു വെയില്‍ ചലഞ്ച്, പക്ഷേ, എവിടെയെന്ന് ആര്‍ക്കുമറിയില്ല

സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങലിലും ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ബ്ലൂവെയില്‍ ചലഞ്ച് എന്ന കമ്പ്യുട്ടര്‍ ഗെയിമിനെ കുറിച്ച് പലരും അന്വേഷിച്ചു.,


കേരളത്തില്‍ രണ്ടായിരത്തോളം കൗമാരക്കാര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്‌തെന്ന വാര്‍ത്തയും എത്തിയിരുന്നു.


എന്നാല്‍, കേരള പോലീസിലെ സൈബര്‍ വിഭാഗം ഇത്തരമൊരു വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്തി.


മെബൈലിലെ പ്രധാന രണ്ട് ഓപ്പറേറ്റിംഗ് സംവിധനങ്ങളിലും ഇത് ലഭ്യമല്ല. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉള്ള ഗൂഗിള്‍ പ്ലേയിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ഇത് തിരഞ്ഞാല്‍ ലഭ്യമല്ല. ഇന്റന്‍നെറ്റിലും ഇത് ഇല്ല.


ബ്ലൂവെയില്‍ എന്നു പേരുള്ള മറ്റ് ആപുകള്‍ ഉണ്ടെങ്കിലും അതൊന്നും ഗെയിമുകളല്ല. അടുത്തിടെ പ്രത്യക്ഷപ്പെട്ട ബ്ലൂ വെയില്‍ സൂയിസൈഡ് എന്നത് പാരഡിയുമാണ്.


റഷ്യയിലെ ഒരു സൈക്കോ ഡവലപ്പറാണ് ഇൗ ആപിനു പിന്നിലെന്നും നൂറിലധികം കൗമാരക്കാര്‍ ഇതിനകം ആത്മഹത്യ ചെയ്‌തെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


മുംബൈയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരന്‍ ഈ ഗെയിമിന് അടിമയായിരുന്നുവെന്ന വാര്‍ത്തകളും വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവസാനമായി ഇയാള്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്തരമൊരു സംശയത്തിന് ഇടനല്‍കിയത്. പത്താം നിലയില്‍ നിന്നും ചാടാനായി കാല്‍ നീട്ടി ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്.


റിപ്പോര്‍ട്ടുകളില്‍ പറയുന്ന പ്രകാരം ബ്ലുവെയില്‍ 50 ദിവസത്തേക്കുള്ള ചലഞ്ചുകള്‍ ഉള്‍പ്പെടുന്ന ഗെയിമാണ്. ആദ്യ ദിനങ്ങളില്‍ പാതി രാത്രിയില്‍ എഴുന്നേറ്റ് ഹൊറര്‍ ചിത്രം കാണുന്നതിനെ കുരിച്ചും പിന്നീട് സമാനമായ വിചിത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനുള്ളതുമാണ് ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതിനും പ്രേരിപ്പിക്കുകുയം ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെടും. മരിച്ചു കഴിഞ്ഞാലും നിങ്ങള്‍ വിജയിയാരിക്കുമെന്ന നിര്‍ദ്ദേശമാണ് ആപ് നല്‍കുന്നതെന്നും പറയപ്പെടുന്നു.


അമ്പതു ദിവസം കൊണ്ട് കൗമാരക്കാരെ ഇത്തരം ഭ്രാന്തമായ നിര്‍ദ്ദേശങ്ങളിലുടെ ഹിപ്‌നോട്ടൈസ് ചെയ്യുമെന്ന ഭീതിദമാ.യ കഥയാണ് പുറത്തു വന്നിരുന്നത്. പല രക്ഷിതാക്കളും ഇതോടെ ആശങ്കയിലായി. എന്നാല്‍, ഇത്തരമൊരു ഗെയിം നിലവില്‍ സൈബര്‍ പൊതു ഇടങ്ങളില്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.


അതേസമയം, ബ്ലു വെയില്‍ ചലഞ്ച് എന്നത് ഒരു പ്രതിഭാസമാണെന്നും മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഐസ് ബക്കറ്റ് ചലഞ്ച് പോലുള്ള ഒന്നാണെന്നും സുഹൃത്തുക്കള്‍ പലര്‍ക്കും ഇത്തരം ചലഞ്ച് നല്‍കുന്നുണ്ടെന്നും എന്നാല്‍, ആത്മഹത്യയോ മറ്റു അപയകരമായ കാര്യമോ ഒന്നും ഇല്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.


ചില കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുന്നതിന് ഇത് കാരണമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ ആത്മഹത്യ സമൂഹത്തില്‍ ചര്‍ച്ചയാക്കാനും വീരപരിവേഷം ലഭ്യമാക്കാനുമാണ് ഇതെന്ന് മനശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതിനപ്പുറം യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും ഇവര്‍ പറയുന്നു.

Tags : Blue Whale 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ