General News

തൃണമൂലില്‍ നിന്നും എംഎല്‍എമാര്‍ കൂറുമാറി ത്രിപുരയില്‍ ബിജെപി മുഖ്യപ്രതിപക്ഷം

Mon, Aug 07, 2017

Arabianewspaper 172
തൃണമൂലില്‍ നിന്നും എംഎല്‍എമാര്‍ കൂറുമാറി  ത്രിപുരയില്‍ ബിജെപി മുഖ്യപ്രതിപക്ഷം

ത്രിപുര നിയമസഭയിലെ തൃണമൂല്‍ അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍. ഇതോടെ സംസ്ഥാന നിയമസഭയില്‍ ബിജെപി മുഖ്യപ്രതിപക്ഷ കക്ഷിയായി. ത്രിപുര നിയമസഭയിലെ ആറു തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു. 


അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി ത്രിപുരയില്‍ ശക്തി തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗുജറാത്തിലും മറ്റും പയറ്റിയ ചാക്കിട്ടു പിടിത്തമാണ് ത്രിപുരയിലും അരങ്ങേറിയത്. ത്രിപുരയില്‍ ഇതേവരെ ഒരു സീറ്റു പോലും തിരഞ്ഞെടുപ്പിലൂടെ വിജയിക്കാന്‍ കഴിയാതിരുന്ന ബിജെപി ഇതോടെ ഒറ്റയടിക്ക് ആറു എംഎല്‍എമാരേയും ഒപ്പം മുഖ്യ പ്രതിപക്ഷം എന്ന പദവിയും നേടിയിരിക്കുകയാണ്. 


ത്രിപുര നിയമസഭയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എയായ രത്തന്‍ ലാല്‍ നാഥും രാം നാഥ് കോവിന്ദിന് വോട്ടു ചെയ്തിരുന്നു. ഇദ്ദേഹവും ബിജെപിയില്‍ എത്തുമെന്നാണ് സൂചന. ആസാമില്‍ ഉള്‍പ്പെടെ ബിജെപി പയറ്റിയ അടവാണ് ത്രിപുരയിലും പുറത്തെടുത്തിരിക്കുന്നത്. 


ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലും സിപിഎം വിജയിച്ചെങ്കിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.


രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആറു അംഗങ്ങളും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാം നാഥ് കേവിന്ദിന് വോട്ടു ചെയ്തിരുന്നു. വിപ്പ് ലംഘിച്ച ഇവരെ പാര്‍ട്ടി അദ്ധ്യക്ഷ മമത ബാനര്‍ജി പുറത്താക്കിയിരുന്നു.


60 അംഗ ത്രിപുര അസംബ്ലിയില്‍ 2013 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം 50 ലും സിപിഐ ഒരു സീറ്റിലും വിജയിച്ച് ഇടതു പക്ഷം അധികാരത്തിലേറിയത്.


പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഏഴും തൃണമൂല്‍ കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളെ വിജയിപ്പിക്കാനായി. എന്നാല്‍, ദേശീയ നേതൃത്വവുമായി ഉടക്കി നിന്ന ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ 2016 ജൂണില്‍ മമത ബാനര്‍ജിയുടെ തൃണമൂലില്‍ ചേക്കേറുകയായിരുന്നു. പശ്ചിമ ബംഗാളില്‍ സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മത്സരിച്ചതില്‍ പ്രതിഷേധിച്ചാണ് ആറു കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇപ്പോള്‍, മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അഴിമതിയും വര്‍ഗീയതയും അരങ്ങേറുകയാണെന്ന് ആരോപിച്ചാണ് ബിജെപിയിലേക്ക് കുടുമാറ്റം.


മറ്റൊരു അംഗമായ ജിതേന്ദര്‍ സര്‍കാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലും ചേക്കേറി. നേരത്തെ. സിപിഎം അംഗമായിരുന്ന സര്‍ക്കാര്‍ 2010 ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 

Tags : Tripura 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ