General News

ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി റദ്ദു ചെയ്തു

Mon, Aug 07, 2017

Arabianewspaper 199
ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി റദ്ദു ചെയ്തു

ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി, ശ്രീശാന്തിന് ഇന് കളിക്കളത്തിലിറങ്ങാം. ഹൈക്കോടതി വിധി ഏറെ സന്തോഷം പകരുന്നതായി ശ്രീശാന്ത് പ്രതികരിച്ചു, ഒത്തു കളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് ഹൈക്കോടതി റദ്ദു ചെയ്തത്. ഒത്തു കളി ആരോപണത്തില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല,


ഇതിനെതിരെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്.കോടതി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതി പരിസരത്ത് എത്തിയിരുന്നു.


ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ പോലും ശ്രീശാന്തിന് കഴിഞ്ഞിരുന്നില്ല. അടുത്തിടെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് ശ്രീശാന്തിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍, എന്‍ഒസി നല്‍കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല.


ഡെല്‍ഹിയിലെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ നിലയ്ക്ക് ബിസിസിഐയുടെ വിലക്ക് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി വെറുതെ വിട്ട താരത്തെ കളിക്കളത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ നടപടി ശരിയായില്ലെന്ന് കോടതി പറഞ്ഞു.


ശ്രീശാന്തിനെ പോലെ കഴിവുള്ള കളിക്കാരനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ഇത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും കോടതി പറഞ്ഞു,.


ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെ വാതുവെപ്പുകാരുമായി ഒത്തു കളിച്ചു എന്നാണ് ഡെല്‍ഹി പോലീസ് കണ്ടെത്തിയിരുന്നത്. എന്നാല്‍, ശ്രീശാന്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ ഡെല്‍ഹി പോലീസിന് കഴിഞ്ഞില്ല. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ പരാജയപ്പെട്ടു.


27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും പത്ത് ടി 20 മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റും ശ്രീശാന്ത് നേടിയിട്ടുണ്ട്. ദേശീയ ടീമില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ കളിക്കാരനായ ശ്രീശാന്ത് കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നിരവധി തവണ വിവാദത്തിലകപ്പെട്ടിട്ടുണ്ട്.


Tags : S Sreesanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ