General News

ചികിത്സ ലഭിക്കാതെ ഏഴു മണിക്കൂര്‍ അംബുലന്‍സില്‍, തമിഴ് നാട് സ്വദേശി മരിച്ചു

Mon, Aug 07, 2017

Arabianewspaper 192
ചികിത്സ ലഭിക്കാതെ ഏഴു മണിക്കൂര്‍ അംബുലന്‍സില്‍, തമിഴ് നാട് സ്വദേശി മരിച്ചു

കൊല്ലത്തും തിരുവനന്തപുരത്തും പ്രമുഖ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഏഴു മണിക്കൂറോളം ആംബുലന്‍സില്‍ കഴിയേണ്ടി വന്ന മുപ്പതു കാരന്‍ മരണമടഞ്ഞു. തമിഴ് നാട് തിരുനെല്‍വേലി സ്വദേശിയായ മുരുഗനാണ് (30) ദാരുണമായ അന്ത്യം.


ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് രാത്രി പതിനൊന്നു മണിയോടെയാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ മുരുഗനെ എത്തിച്ചത്. എന്നാല്‍, ആംബുലന്‍സ് ഡ്രൈവര്‍ ഇദ്ദേഹത്തെ ആശുപത്രിയിലാക്കി പോകാന്‍ തുടങ്ങിയതോടെ കൂടെയാരുമില്ലാത്ത ആളുടെ ചികിത്സ ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു,.


ശസ്ത്രക്രിയ നടത്തുന്നതിന് ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കണമെന്ന നിബന്ധനായാണ് ആശുപത്രി അധികൃതര്‍ മുന്നോട്ട് വെചത്. ബന്ധുക്കളെ അറിയിക്കാന്‍ മാര്‍ഗമില്ലെന്നും ആള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും മനസിലായതോടെ കൊല്ലത്തെ ആശുപത്രി കൈ ഒഴിഞ്ഞു, പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഇയാളെ എത്തിച്ചു,. എന്നാല്‍,. ക്യാഷ്വാലിറ്റിയില്‍ ബെഡും, വെന്റിലേറ്ററും ഒഴിവില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ അവിടേയും രോഗിയെ സ്വീകരിച്ചില്ല.


തുടര്‍ന്ന് മറ്റു ആശുപത്രികളിലേക്ക് കൊണ്ടു പോകാന്‍ ശ്രം നടത്തിയെങ്കിലും നിര്‍ണായക മണിക്കൂറുകള്‍ കടന്നു പോയിരുന്നു. രണ്ടു മണിക്കൂര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ രോഗി കിടന്നു. ഇതിനു ശേഷമാണ് ഇയാള്‍ മരിച്ചത്.


കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന് ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി പതിനൊന്നുമണിക്ക് കൊല്ലത്തെ ആശുപത്രിയില്‍ എത്തിച്ച മുരുഗന്‍ ചികിത്സ കിട്ടാതെ ഏഴു മണിക്കൂറോളം ആംബുലന്‍സില്‍ കിടന്നു. പിറ്റേന്ന് രാവിലെ ആറിനാണ് ഇയാള്‍ മരിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ