General News

രാഷ്ട്രീയ സംഘര്‍ഷം: പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിന് അനുമതി ഇല്ല

Mon, Aug 07, 2017

Arabianewspaper 123
രാഷ്ട്രീയ സംഘര്‍ഷം:  പ്രതിപക്ഷത്തിന് അടിയന്തര പ്രമേയത്തിന് അനുമതി ഇല്ല

നിയമസഭാ സമ്മേളനം പുനരാരംഭിച്ച ദിവസം പ്രതിപക്ഷം സര്‍ക്കാരിനെ രാഷ്ട്രപീയ സംഘര്‍ഷങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലാക്കി. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും സഭയില്‍ അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിന് സ്പീക്കര്‍ അവസരം നിഷേധിച്ചു.


കെ മുരളീധരന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണവും തുടര്‍ന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് അനുമതിയും നല്‍കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ബഹളം വെച്ചു,


സഭാനടപടികള്‍ നിര്‍ത്തിവെച്ച് രാഷ്ട്രീയ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജെയ്റ്റിലിക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരം നല്‍കിയത് സിപിഎമ്മാണെന്ന് പ്രമേയത്തിന് അനുമതി ചോദിച്ച് മുരളീധരന്‍ പറഞ്ഞു,.


അക്രമസംഭവങ്ങളില്‍ മുഖം നോക്കാതെ നടപിടയെടുത്തെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര രപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ, വിഷയത്തില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് അനുമതി ചോദിച്ചു. സ്പീക്കര്‍ ഇത് അനുവദിച്ചു,


പ്രതിപക്ഷത്തിന് അവസരം നല്‍കാതെ ബിജെപിയുടെ ഏക അംഗത്തിന് അവസരം നല്‍കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.


തുടര്‍ന്ന് സഭ പിരിഞ്ഞു. വീണ്ടും സഭ ചേര്‍ന്ന ഉടനെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ പിന്‍വലിച്ചു, ഇതോടെ , ഒ രാജഗോപാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് രാജഗോപാല്‍ സഭ വിട്ടു പുറത്തു പോയി.


തുടര്‍ന്ന് യുഡിഎഫിും ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുകയായാണെന്ന് പ്രഖ്യാപിച്ചു,.

Tags : Assembly 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ