Fashion News

ഇത് താന്‍ടാ പോലീസ് , സൂപ്പര്‍സ്റ്റാര്‍ ലുക്കില്‍ സച്ചിന്‍ അതുല്‍ക്കര്‍ ഐപിഎസ്

Mon, Aug 07, 2017

Arabianewspaper 189
ഇത് താന്‍ടാ പോലീസ് , സൂപ്പര്‍സ്റ്റാര്‍ ലുക്കില്‍ സച്ചിന്‍ അതുല്‍ക്കര്‍ ഐപിഎസ്

കിടു ലുക്കുള്ളവരെ സൈബര്‍ ലോകം എന്നും തോളേറ്റിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഒരു ചായക്കച്ചവടക്കാരനെ നീലക്കണ്ണുമായി കണ്ടെത്തിയ നെറ്റിസണ്‍സ് രണ്ടു ദിവസം കൊണ്ട് ലോകം അറിയുന്ന മോഡലാക്കി മാറ്റി.


മദ്ധ്യപ്രദേശിലെ ഉജ്ജയനിയിലെ ഐഎപിഎസ് ഉദ്യോഗസ്ഥനായ സച്ചി്ന്‍ അതുല്‍ക്കര്‍ ഇതു പോലെ രണ്ടു ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ലുക്കിനുടമയായതും സമാനമായ രീതിയിലാണ്.


ബോഡി ബില്‍ഡിംഗിലും മാസ് ലുക്കിലും ബോളിവുഡ് നടന്‍മാരെ വെല്ലുന്ന സച്ചിന് ഇപ്പോള്‍ ടീനേജ് ആരാധകരുടെ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടുകയാണ്.


കേരളത്തിലെ യുവ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കും സമാനമായ താരാരാധന നേരിടേണ്ടിവന്നിരുന്നു,.


യോഗയും, ഫിറ്റ്‌നസും ഗൗരവമായി എടുത്തിട്ടുള്ള സച്ചിന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫിറ്റ്‌നസ് വര്‍ക്കൗട്ടുകളുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. സച്ചിന്റെ സഹോദരന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റനാണ്. അവിവാഹിതനായ സച്ചിന് നിത്യവും നിരവധി വിവാഹാഭ്യര്‍ത്ഥനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ