General News

ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബംഗലൂരിലെ സുഖവാസം അവസാനിച്ചു

Mon, Aug 07, 2017

Arabianewspaper 181
ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബംഗലൂരിലെ സുഖവാസം അവസാനിച്ചു

ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎംല്‍എമാരെ ബംഗലൂരിലെ റിസോര്‍ട്ടില്‍ നിന്ന് തിരിച്ച് അഹമദ്ബാദിലെത്തിച്ചു. എട്ടിന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് തന്നെ അവരെ മടക്കി എത്തിക്കാനായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.


ഇതേതുടര്‍ന്ന് ഇവരെ ആനന്ദിലെ നീജാനന്ദ് റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. രക്ഷാബന്ധന്‍ ആഘോഷം നടക്കുന്നതിനാലാണ് എല്ലാവരേയും ഇന്നു തന്നെ മടക്കി കൊണ്ടുവന്നത്. എംഎല്‍എമാരുടെ കുടുംബാംഗങ്ങളെയും റിസോര്‍ട്ടില്‍ എത്തിക്കും.


ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഓഗസ്ത് എട്ടിനാണ് തിരഞ്ഞെടുപ്പ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ,. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വിജയിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ അഹമദ് പട്ടേലും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ ബല്‍വന്ത് സിംഗ് രാജപുത്തുമാണ് മത്സരിക്കുന്നത്.


ജയിക്കാന്‍ 44 വോട്ടുകളാണ് വേണ്ടത്. കോണ്‍ഗ്രസിന് 51 എംഎല്‍എമാരാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതില്‍ 11 പേര്‍ കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടു ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ ഏഴു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. ആറു പേര്‍ ബിജെപിയില്‍ ചേര്‍ന്നു.


രണ്ട് എംഎല്‍എമാരുള്ള എന്‍സിപിയും ഒരു എംഎല്‍എയുള്ള ജെഡിയുവും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്നാണ് കോണ്‍ഗ്രസിന് സംശയം. ഇതോടെ 44 വോട്ട് എന്ന ലക്ഷ്യം അഹമദ് പട്ടേലിന് കീറാമുട്ടിയാകും.


ജൂലൈ 29 നാണ് 44 എംഎല്‍എമാരെ ഗുജറാത്തില്‍ നിന്നും ബംഗലൂരിലെ രിസോര്‍ട്ടില്‍ എത്തിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സുരക്ഷിതമായുള്ള സ്ഥലമെന്ന പരിഗണനയിലാണ് കര്‍ണാടകയില്‍ എത്തിച്ചത്. എന്നാല്‍, എംഎല്‍എമാരുടെ ചുമതല ഉണ്ടായിരുന്ന ഊര്‍ജ്ജ മന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പതിനൊന്ന് കോടിയോളം രൂപ ക്യാഷായും 300 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കളുമാണ് റെയ്ഡില്‍ കണ്ടെത്തിയത്.


ഡി കെ ശിവകുമാറിനെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു,

Tags : Gujarat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ