General News

ജിഷ്ണുവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടുപോകാന്‍ കൊടിയേരി തയ്യാറാകണം -കുമ്മനം

Sun, Aug 06, 2017

Arabianewspaper 243
ജിഷ്ണുവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടുപോകാന്‍ കൊടിയേരി തയ്യാറാകണം -കുമ്മനം

ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രിയെ കൂട്ടിക്കൊണ്ടു പോകാന്‍ സിപിഎം സെക്രട്ടറി കോടിയേരി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,.


സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ആദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ വീടിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ്.


പിണറായിയുടെ വീടിന്റെ അടുത്ത് തന്നെയാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീടും.


തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കുമെന്നു പറഞ്ഞ അരുണ്‍ ജെയ്റ്റിലിയുടെ മഹാമനസ്‌കത പിണറായി വിജയന്‍ കാണിക്കുമോ.


സിപിഎം പ്രവര്‍ത്തകരുടെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പാര്‍ട്ടി തയ്യാറാവണം. പിണറായി വിജയനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് കരുതിയാണോ സിപിഎം രാജ്ഭവനു മുന്നില്‍ സത്യഗ്രഹം ഇരുന്നതെന്നും കുമ്മനം ചോദിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ