General News

മതസ്പര്‍ദ്ധ പരാമര്‍ശം : ടിപി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Sun, Aug 06, 2017

Arabianewspaper 110
മതസ്പര്‍ദ്ധ പരാമര്‍ശം  :  ടിപി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മതസപര്‍ദ്ധയുളവാക്കുന്ന പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ സൈബര്‍ സെല്ലില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.


ജൂലൈ 29 ന് സെന്‍കുമാര്‍ സൈബര്‍ സെല്ലില്‍ ഹാജരായിരുന്നു തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയയ്ക്കുകുമായിരുന്നു.


അഭിഭാഷകനൊപ്പമാണ് സെന്‍കുമാര്‍ സൈബര്‍ സെല്ലില്‍ എത്തിയത്. വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മത സ്പര്‍ദ്ധ ഉളവാക്കിയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍, സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.


കസ്റ്റഡിയില്‍ എടുക്കകയോ ചോദ്യം ചെയ്യുകയോ അരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം 153 എ യാണ് സെന്‍കുമാറില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, സൈബര്‍ സെല്ലിന് ഐടി നിയമം അനുസരിച്ച് മാത്രമെ കേസ് എടുക്കാന്‍ കഴിയു എന്ന് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.


ലൗ ജിഹാദ് യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞതും കേരളത്തിലെ മുസ്ലീം ജനസംഖ്യയുടെ കണക്ക് പരാമര്‍ശിക്കുകയും ചെയ്തതും മതസപര്‍ദ്ധ വളര്‍ത്താന്‍ ഇടയാക്കിയുമെന്നാണ് കേസ്.

Tags : TP semkumar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ