General News

കേരളത്തിനെതിരെ തെറ്റായ പ്രചാരണം,. വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി

Sun, Aug 06, 2017

Arabianewspaper 235
കേരളത്തിനെതിരെ തെറ്റായ പ്രചാരണം,. വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിനെ സംഘര്‍ഷ ഭൂമിയാക്കി ചിത്രീകരിച്ച് ദേശ വ്യാപകമായി സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണമാണ് ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്നത്.


സമാധാനം നിലനിര്‍ത്താനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇത്തരം പ്രചാരണങ്ങളെ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


രാഷ്ട്രീയ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ സര്‍വ്വ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി തന്റെ ആശങ്ക പങ്കുവെച്ചത്. കേരളത്തില്‍ ഇപ്പോള്‍ അക്രമ സാധ്യത നിലനില്‍ക്കുന്നില്ലെന്നും മുന്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


സാമൂഹ്യ മാധ്യമങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്ന പ്രചരണങ്ങള്‍ നടക്കുന്നു. ഇത് നിയന്ത്രിക്കണമെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നോക്കും. പോലീസിന്റെ ഭാഗത്തു നിന്നും നിഷ്‌ക്രിയ നടപടികളാണ് ഉണ്ടായതെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.


കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി കേരളം സന്ദര്‍ശിക്കുന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Tags : Kerala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ