General News

വിമാനത്തില്‍ ഉറങ്ങിക്കിടന്ന കൗമാരക്കാരിയെ കടന്നു പിടിച്ച ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍

Sun, Aug 06, 2017

Arabianewspaper 506
വിമാനത്തില്‍ ഉറങ്ങിക്കിടന്ന കൗമാരക്കാരിയെ കടന്നു പിടിച്ച ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ ഉറങ്ങിക്കിടന്ന കൗമാരക്കാരിയെ കയറി പിടിച്ച 28 കാരനായ ഇന്ത്യന്‍ ഡോക്ടറെ യുഎസ് പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം അടുത്ത സീറ്റിലാണ് പെണ്‍കുട്ടി ഇരുന്നിരുന്നത്. അലപ സമയം കഴിഞ്ഞപ്പോഴാണ് ഉറങ്ങിപ്പോയ പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്നത്.


ഉറക്കത്തിനിടെ തുടയില്‍ അടുത്തിരിക്കുന്നയാളുടെ കൈ കണ്ട പെണ്‍കുട്ടി ഞെട്ടി എഴുന്നേററു. പതിനാറുകാരിയായ പെണ്‍കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു.,


പെണ്‍കുട്ടി എഴുന്നേറ്റപ്പോല്‍ ഇയാള്‍ പൊടുന്നനെ കൈ എടുത്തു. എന്നാല്‍, വീണ്ടും ഉറങ്ങിയപ്പോള്‍ ഇയാള്‍ ഇത് ആവര്‍ത്തിച്ചു. ഇതോടെ ഇയാള്‍ പെണ്‍കുട്ടിയെ കയറി പിടിച്ചു,. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിമാന ജീവനക്കാരുടെ അടുത്തെത്തി തനിക്ക് വേറെ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു,.


തുടര്‍ന്ന് സിയാറ്റില്‍ വിമാനമിറങ്ങിയ പെണ്‍കുട്ടി തന്നെ കാത്തു നിന്ന രക്ഷിതാക്കളോട് ഇക്കാര്യം സൂചിപ്പിച്ചു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വിജയകുമാര്‍ കെ എന്നയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.


ഇയാള്‍ ഇന്ത്യയില്‍ നിന്നുള്ള ഡോക്ടറാണെന്ന് പോലീസ് പറഞ്ഞു. കുറ്റകരമായ ലൈംഗിക സ്പര്‍ശനത്തിന് കേസെടുത്തു. അറസ്റ്റു ചെയ്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.


പെണ്‍കുട്ടി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം ഡോക്ടര്‍ നിഷേധിച്ചു. ഇന്ത്യയില്‍ നിന്നും രണ്ടു മാസം നീളുന്ന ഫെല്ലോഷിപ്പില്‍ പങ്കെടുക്കനാണ് ആന്ധ സ്വദേശിയായ ഇയാള്‍ യുഎസില്‍ എത്തിയത്.

Tags : molesting 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ