General News

മകന്‍ ചെയ്ത കുറ്റത്തിന് പിതാവിനെ ശിക്ഷിക്കാനാവില്ല -ഹരിയാന മുഖ്യമന്ത്രി

Sun, Aug 06, 2017

Arabianewspaper 134
മകന്‍ ചെയ്ത കുറ്റത്തിന് പിതാവിനെ ശിക്ഷിക്കാനാവില്ല -ഹരിയാന മുഖ്യമന്ത്രി

ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളുടെ കാറിനു പിന്നാലെ പായുകയും തടസമുണ്ടാക്കുകയും ചെയ്തതിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുഭാഷ് ബാരാലയുടെ മകനെ പോലീസ് അറസ്റ്റു ചെയ്‌തെന്നും മകന്‍ ചെയ്ത കുറ്റത്തിന് പിതാവിനെ ശിക്ഷിക്കാനാവില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ .


സുഭാഷ് ബാരാലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെനന പ്രതിപക്ഷാവശ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സുഭാഷ് ബാരാലയുടെ മകന്‍ വിവേകിനേയും കൂട്ടുകാരേയും ഹരിയാന പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാറില്‍ സഞ്ചരിച്ചിരിച്ച പെണ്‍കുട്ടിയെ പിന്നാലെ പോയതിനും മാര്‍ഗ തടസം സൃഷ്ടിച്ചതിനുമാണ് കേസ്.


പെണ്‍കുട്ടിയുടെ പരാതിയില്‍ ബൈക്കില്‍ സഞ്ചരിച്ചവരെ തിരിച്ചറിയുകയും ഇതില്‍ ഒരാള്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷന്റെ മകനാണെന്ന് തിരിച്ചറിയുകുയും ചെയ്തു.


പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ സ്ത്രീയെ ്അവഹേളിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിനു ശേഷം താന്‍ ബലാല്‍സംഗത്തിന് ഇരയായി ഏതെങ്കിലും റോഡുവക്കില്‍ മരിച്ചു കിടക്കേണ്ടതായിരുന്നുവെന്ന് പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഇതേ തുടര്‍ന്ന് വിവേകിനും കൂട്ടുകാര്‍ക്കുമെതിരെ ബലാല്‍സംഗ ശ്രമത്തിനും കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പിന്നാലെ വാഹനമോടിച്ചെത്തിയെന്നും വാഹനം തടഞ്ഞുവെന്നുമാണ് പറയുന്നത്. ബലാല്‍സംഗ ശ്രമം നടന്നുവെന്ന് ആദ്യം നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.


ദുരുദ്ദേശത്തോടെ പിന്നാലെ നടന്നതിന് ഐപിസി 354ഡി അപകടകരമായി വാഹനം ഓടിച്ച് മാര്‍ഗ തടസം സൃഷ്ടിച്ചതിന് ഇന്ത്യന്‍ മോട്ടോര്‍ വാഹന വകുപ്പ് ആക്ട് 185 അനുസരിച്ചുമാണ് കേസ് എടുത്തിരിക്കുന്നത്. 


നഗരത്തിലെ അറിയപ്പെടുന്ന ഡിജെയായ വര്‍ണികയും വിവേകും പരിച.യമുള്ളവരാണെന്നും ഇവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബന്ധുക്കള്‍ പറയുന്നു.

Tags : Haryana 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ