General News

ശത്രു രാജ്യം പോലും ചെയ്യാന്‍ മടിക്കുന്നത് സിപിഎം രാജേഷിനോട് ചെയ്തു -ജെയ്റ്റിലി

Sun, Aug 06, 2017

Arabianewspaper 157
ശത്രു രാജ്യം പോലും ചെയ്യാന്‍ മടിക്കുന്നത് സിപിഎം രാജേഷിനോട് ചെയ്തു -ജെയ്റ്റിലി

ശത്രു രാജ്യങ്ങള്‍ യുദ്ധത്തില്‍ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് സിപിഎം അണികള്‍ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാജേഷിനോട് ചെയ്തതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി. രാജേഷിന്റെ ശരിരത്തില്‍ 87 വെട്ടുകളാണ് ഉണ്ടായിരുന്നത്.


ഭരണ കക്ഷിയുടെ ഒത്താശയോടെ ചെയ്യുന്ന അരുംകൊലകള്‍ ഞെട്ടലോടെയാണ് രാജ്യം ശ്രവിക്കുന്നത്. ഇടതു സര്‍ക്കാര്‍ അക്രമങ്ങളെ തടയുന്നതില്‍ നിന്നും മാറിനില്‍ക്കുകയാണ്.


തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം അനുസരിക്കാത്തവരെ ഇല്ലായ്മ ചെയ്യുകയാണ് സിപിഎം നയം. അക്രമങ്ങളിലൂടെ ബിജെപിയെ തളര്‍ത്താമെന്നും അടിച്ചമര്‍ത്താമെന്നും ആരും കരുതേണ്ട. ബിജെപിയുടെ ദേശീയ നേതൃത്വം പാര്‍ട്ടിക്കൊപ്പം എന്നും ഉണ്ടാകും,. വര്‍ദ്ധിത വീര്യത്തോടെ കേരളത്തിലെ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുമെന്നും ജെയ്റ്റിലി പറഞ്ഞു,.


കൊല്ലപ്പെട്ട രാജേഷിന്റെ വീട് ജെയ്റ്റിലി സന്ദര്‍ശിച്ചു,. തുടര്‍ന്നാണ് രാജേഷ് അനുസ്മരണ യോഗം നടന്നത്. കേരളത്തിലെ സംഭവങ്ങള്‍ ബിജെപി ദേശീയ നേതൃത്വം വലിയ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പൊതുവെ മിതഭാഷിയായ ജെയ്റ്റിലി കടുത്ത ഭാഷയിലാണ് ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ