General News

ഇന്ത്യക്കെതിരെ സൈനിക നടപടി : ചൈനയ്ക്ക് ഉചിതമായ മറുപടി

Sun, Aug 06, 2017

Arabianewspaper 179
ഇന്ത്യക്കെതിരെ സൈനിക നടപടി : ചൈനയ്ക്ക് ഉചിതമായ മറുപടി

സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ചൈന ഇന്ത്യക്ക് എതിരെ സൈനിക നടപടിക്കൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം മറുപടി നല്‍കി.


സൗഹൃദം തത്വാധിഷ്ഠിതമാണെന്നും സംയമനത്തിന് അതിരുണ്ടെന്നും ഇന്ത്യ ഇതിന് മറുപടി നല്‍കി. നയതന്ത്ര തലത്തിലുള്ള പരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് സൗഹൃദത്തിന്റേയും സംയമനത്തിന്റേയും ഭാഷയാണെന്നും എന്നാല്‍ ഇത് എക്കാലവും തുടരാനുള്ള ബ്ലാങ്ക് ചെക്കല്ലെന്നും വിദേശ കാര്യ മന്ത്രാലയം പറയുന്നു.



അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കത്തിലേക്ക് കടക്കില്ലെന്ന് ഇരു രാജ്യങ്ങളുടേയും തലവന്‍മാര്‍ കസാഖിസ്ഥാനിലെ അസ്താനയില്‍ വെച്ചെടുത്ത തീരുമാനത്തിലാണ് ഇന്ത്യ ഉറച്ചു നില്‍ക്കുന്നത്. എന്നാല്‍,. ഇത് ഏകപക്ഷീയമാകില്ലെന്നും ഇന്ത്യ പറയുന്നു.


ജൂണ്‍ 16 ന് ആരംഭിച്ച അതിര്‍ത്തി സംഘര്‍ഷം ഇരു രാജ്യങ്ങളും തങ്ങളുടെ വാദഗതിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ അയഞ്ഞിട്ടില്ല. ചെറിയ തോതിലുള്ള യുദ്ധത്തിലേക്ക് ഇത് ചെന്ന് അവസാനിക്കുമെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇന്ത്യ-ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയിലെ നിലവിലുണ്ടായിരുന്ന സ്ഥിതിക്ക് മാറ്റും വരുത്താന്‍ ചൈന ഏകപക്ഷീയമായി ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇന്ത്യ ആരോപിക്കുന്നു.


ഈ മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമം ഭൂട്ടാനാണ് ആദ്യം എതിര്‍ത്തത്. പിന്നീട് ഇന്ത്യയും രംഗത്ത് എത്തി. ഇതോടെ മൂന്നു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തര്‍ക്കമായി ഇത് മാറി.

Tags : China-India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ