General News

ഡി സിനിമാസ് പൂട്ടിയ സംഭവം: ദിലിപീനെ ഇല്ലാതാക്കാനുള്ള ശ്രമം- സുരേഷ് കുമാര്‍

Sun, Aug 06, 2017

Arabianewspaper 299
ഡി സിനിമാസ് പൂട്ടിയ സംഭവം:  ദിലിപീനെ ഇല്ലാതാക്കാനുള്ള ശ്രമം- സുരേഷ് കുമാര്‍


ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍,. തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണ്. ഡി സിനിമാസ് പൂട്ടിക്കാനുള്ള ശ്രമത്ത നിയമപരമായി നേരിടും.


ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാര്‍ ഒളിച്ചോടിയെന്ന് വിചാരിക്കുന്നത് മൗഡ്യമാണ്. ഇപ്പോഴത്തെ നടപടികള്‍ കാണുമ്പോള്‍ ഒരാളെ വ്യക്തിപരമായും വ്യവസായപരമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് സംശയം തോന്നുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു,.


പള്‍സര്‍ സുനിക്കെതിരെ 2010 ല്‍ നടിയും ഭാര്യുയമായ മേനകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയതിന് കേസ് നല്‍കിയ സുരേഷ് കുമാര്‍ പോലീസിന്റെ അനാസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്ന് പോലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ച് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ നടിയെ അക്രമിക്കാന്‍ പള്‍സര്‍സുനി ധൈര്യപ്പെടുകയില്ലായിരുന്നുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു,.


ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകെട്ടെയെന്നും എന്നാല്‍, ദിലീപിന്റെ വ്യവസായത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും സുരേഷ് കുമാര്‍ പറഞ്ഞു,.


നടിയെ ആക്രമിച്ച കേസും ഡി സിനിമാസും തമ്മിലെന്താണ് ബന്ധം. താരവും വിതരണക്കാരനും പ്രൊഡ്യുസറും തിയ്യറ്റര്‍ ഉടമയുമായ ദിലീപിന് ഭുമി വാങ്ങിക്കാനാവില്ലെന്ന് പറയരുത്. നിയമ വിധേനയല്ലാതെയാണെങ്കില്‍ അതിന് കേസ് എടുക്കാം.


ഡി സിനിമാസിന്റെ പുറമ്പോക്ക് കയ്യേറ്റം കണ്ടെത്താനാകാഞ്ഞപ്പോള്‍ ജനറേറ്റരിന്റെ സാങ്കേതികത്വം പറഞ്ഞ് തീയ്യറ്ററിന് താഴി്ട്ടു. ചാനലുകള്‍ കയറിയിറങ്ങി ദിലിപിനെ ചീത്തവിളിക്കുന്ന സിനിമാ പ്രവര്‍ത്തകരെ സംഘടനാതലത്തില്‍ നേരിടുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ