General News

ജെയ്റ്റിലി എത്തുമ്പോള്‍ സിപിഎമ്മിന്റെ രക്തസാക്ഷി സത്യഗ്രഹം

Sun, Aug 06, 2017

Arabianewspaper 134
ജെയ്റ്റിലി എത്തുമ്പോള്‍ സിപിഎമ്മിന്റെ രക്തസാക്ഷി സത്യഗ്രഹം

തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 29 പേരുടെ കുടുംബാംഗങ്ങളുമായി സിപിഎം രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തുന്നു. അതേസമയം, ഗവര്‍ണര്‍ സദാശിവം സ്ഥലത്ത് ഇല്ല.


കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കുമെന്ന് അറിയിപ്പു ലഭിച്ചിരുന്നതിനാലാണ് സിപിഎം രക്തസാക്ഷി സത്യഗ്രഹം രാജ്ഭവനു മുന്നില്‍ നടത്തുന്നത്. നിലവിലെ പരിപാടികള്‍ പ്രകാരം ജെയ്റ്റിലി, കൊല്ലപ്പെട്ട രാജേഷിന്റെ വീട്ടിലെത്തും, തുടര്‍ന്ന് ഒമ്പത് മാസം മുമ്പ് സിപിഎം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബനായ മറ്റൊരു പ്രവര്‍ത്തകനെയും സന്ദര്‍ശിക്കും. ഇതിനു ശേഷം ആറ്റുകാല്‍ ഓഡിറ്റോറിയത്തില്‍ സിപിഎം അതിക്രമത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ യോഗത്തില്‍ സംസാരിക്കും. ഇതിനു ശേഷം ആക്കുളം സൈനിക ക്യാമ്പിലെത്തി അവിടെ നിന്നും വ്യോമസേന വിമാനത്തില്‍ ഡെല്‍ഹിക്കു മടങ്ങും


കേന്ദ്ര മന്ത്രിയെന്ന നിലയിലാണ് സന്ദര്‍ശനമെങ്കില്‍ ജെയ്റ്റിലി ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിക്കണമെന്ന് എല്‍എഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു,


കേരളത്തെ കൊലക്കളമെന്ന് വിശേഷിപ്പിച്ച് ദേശീയ തലത്തില്‍ ബിജെപിയുടം സംഘപരിവാറും നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ജെയ്റ്റിലിയുടെ സന്ദര്‍ശനമെന്നും ആര്‍എസ്എസ് കേന്ദ്രഭരണം കാട്ടി വിരട്ടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പുനലൂരില്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ