General News

ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം, പരമ്പര

Sun, Aug 06, 2017

Arabianewspaper 229
ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം, പരമ്പര

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സിനും 53 റണ്‍സിനും വിജയം. ഇതോടെ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഏഴുപതു റണ്‍സെടുത്ത് ബാറ്റിംഗിലും അഞ്ചു വിക്കറ്റു വീഴ്ത്തി ബൗളിംഗിലും തിളങ്ങി ഓള്‍ റൗണ്ട് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് മാന്‍ മാഫ് ദി മാച്ച്.  


രണ്ടു ബാറ്റ്‌സ്മാന്‍മാര്‍ നേടിയ സെഞ്ച്വുറിയും രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയ്ക്ക് തുണയേകിയില്ല. 116.5 ഓവറില്‍ ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സ് 386 റണ്‍സിന് അവസാനിച്ചു.


ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 183 റണ്‍സിന് തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന ഫോളോഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനമാണ്.തുടക്കത്തില്‍ നടത്തിയത്. കരുണ രത്‌നെ (2) കുശാല്‍ മെന്‍ഡിസ് (110) എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ് ലങ്കയ്ക്ക് ആത്മബലം നല്‍കുന്നതായിരുന്നു,.


മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇരുവരും നടത്തിയ ചെറുത്തു നില്‍പായിരുന്നു കളിയുടെ സവിശേഷത. എന്നല്‍, നാലാം ദിനം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി.


അതേസമയം, കരുണരത്‌നെയും സെഞ്ച്വുറി പൂര്‍ത്തിയാക്കിയിരുന്നു. കരുണ രത്‌നെ 141 റണ്‍സ് നേടി.
. മെന്‍ഡിസ് പുറത്തായതോടെ തുടരെ വിക്കറ്റുകള്‍ വീണു. പുഷ്പകുമാര (16), നായകന്‍ ദിനേഷ് ചാന്ദമാല്‍ (2) എന്നിവരുടെ വിക്കറ്റുകള്‍ വീണതോട ലങ്ക നാലിന് 249 റണ്‍സെന്ന നിലയിലായി.


മാത്യൂസ് (36), വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ദ്വികെല (31) എന്നിവര്‍ ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാനായി പരിശ്രമിച്ചു. എന്നാല്‍, രവീന്ദ്ര ജഡേജയുടെ മാരക ബൗളിംഗില്‍ ലങ്ക പതറി. 153 റണ്‍സിന് ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് അശ്വിന്‍ ഏഴു വിക്കറ്റുകളും വീഴ്ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ