General News

അരുണ്‍ജെയ്റ്റിലി എത്തും മുമ്പ് രാജേഷിന്റെ വീട്ടില്‍ കടകംപള്ളിയുടെ രഹസ്യ സന്ദര്‍ശനം

Sun, Aug 06, 2017

Arabianewspaper 139
രാജേഷിന്റെ വീട്ടില്‍ കടകംപള്ളിയെത്തി

വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി സന്ദര്‍ശിക്കും മുമ്പ് സംസ്ഥാന മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.


സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സംസ്ഥാന മന്ത്രിസഭാംഗം വീട് സന്ദര്‍ശിക്കുന്നത് രഹസ്യാന്വേശണ വിഭാഗം വിലക്കിയിരുന്നു. ഇത് മറികടന്നാണ് മന്ത്രിയുടെ സന്ദര്‍ശനം.


രഹസ്യമായി മന്ത്രി വീട് സന്ദര്‍ശിച്ചതില്‍ ബിജെപിക്കും എതിര്‍പ്പുണ്ട്. സ്ഥലം എംഎല്‍എ എന്ന നിലയിലാണ് സന്ദര്‍ശനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാജേഷിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേദിച്ചിരുന്നു.


അരമണിക്കൂര്‍ രാജേഷിന്റെ വീട്ടില്‍ ചെലവിട്ട മന്ത്രി രാജേഷിന്റെ അച്ഛനോടും ഭാര്യയോടും സംസാരിച്ചു. വിവാദങ്ങള്‍ അവസാനിച്ച ശേഷം വേണ്ടത് ചെയ്യാമെന്നാണ് പറഞ്ഞതെന്ന് രാജേഷിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.


എന്നാല്‍, കേന്ദ്ര മന്ത്രി എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് രാജേഷിന്റെ വീട് സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്നും പിണറായിയുടെ ദുതുമായാണ് കടകം പള്ളി പോയെതെന്നും പ്രധാന പ്രതി മണിക്കുട്ടന്‍ കടകം പള്ളിയുടെ അടുത്ത അനുയായിയാണെന്നും ബിജെപി പറയുന്നു.

Tags : CPI M -RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ