General News

ഡികെ ശിവകുമാറിന്റെ കൈവശം 300 കോടിയുടെ ബിനാമി സ്വത്ത്

Sat, Aug 05, 2017

Arabianewspaper 133
ഡികെ ശിവകുമാറിന്റെ കൈവശം 300 കോടിയുടെ ബിനാമി സ്വത്ത്

കര്‍ണാടക ഊര്‍ജ്ജ മന്ത്രി ഡി കെ ശിവകുമാറിന്റെ കൈവശം വെളിപ്പെടുത്താത്ത 300 കോടി രൂപയുടെ കള്ളപ്പണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.


കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന റെയ്ഡില്‍ രഹസ്യ നിക്ഷേപങ്ങളും ബിനാമി സ്വത്തുക്കളും കണ്ടെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നതിനിടെ ഡയറിക്കുറിപ്പ് കീറി യെറിഞ്ഞതിന് തെളിവു നശിപ്പിച്ചതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റവും ചാര്‍ത്തിയിട്ടുണ്ട്.


ശിവകുമാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. അനധികൃത സ്വത്തുക്കള്‍ അഴിമതി നിരോധന നിയമത്തില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.


രാജ്യവ്യാപകമായി 60 കേന്ദ്രങ്ങളില്‍ മുന്നു ദിവസമായി നടന്നു വന്ന റെയ്ഡ് ശനിയാഴ്ച വൈകീട്ട് അവസാനിച്ചു.ബംഗലൂരിലെ ആഡംബര റിസോര്‍ട്ടില്‍ നിന്നാണ് ശിവകുമാറിനെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.


താന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നയാളാെന്നും സത്യം പുറത്തു വരുമെന്നും ശിവകുമാര്‍ പറഞ്ഞു.


ശിവകുമാറിന്റെ ഭാര്യാ പിതാവിന്റെ ഡെല്‍ഹിയിലെ വസതിയില്‍ നടന്ന റെയഡില്‍ എട്ടു കോടി രൂപ കണ്ടെടുത്തിരുന്നു. ആകെ പതിനൊന്നു കോടി രൂപ ക്യാഷായി കണ്ടെടുത്തു.


കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും ഡി കെ ശിവകുമാറിന് സകല പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. ശിവകുമാര്‍ രാജിവെയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം മുഖ്യമന്ത്രി സിദ്ധ രാമയ്യ തള്ളി. ബിജെപി നടത്തിയ രാഷ്ട്രീയ പകപോക്കലാണിത്. കര്‍ണാടക പോലീസിനെ അറിയിക്കാതെ സിആര്‍പിഎഫുമായി എത്തി റെയ്ഡ് നടത്തിയത് ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബിജെപിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും സിദ്ധ രാമയ്യ ഓര്‍മിപ്പിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ