General News

കുഞ്ഞാലിക്കുട്ടിക്കു വഹാബിനും വോട്ട് ചെയ്യാന്‍ സാധിച്ചില്ല

Sat, Aug 05, 2017

Arabianewspaper 123
കുഞ്ഞാലിക്കുട്ടിക്കു വഹാബിനും വോട്ട് ചെയ്യാന്‍ സാധിച്ചില്ല
മുസ്ലീം ലീഗിന്റെ രണ്ട് അംഗങ്ങള്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ കഴി്ഞ്ഞില്ല. പി കെ കുഞ്ഞാലിക്കുട്ടിയും, അബ്ദുള്‍ വഹാബുമാണ് വോട്ടെടുപ്പ് സമയം കഴിഞ്ഞ് വോട്ടു ചെയ്യാനെത്തിയവര്‍.

ഇവര്‍ മുംബൈയില്‍ നിന്ന് വിമാനമേറി ഡെല്‍ഹിയില്‍ എത്തിയപ്പോള്‍ വോട്ടെടുപ്പ് സമയം കഴിഞ്ഞിരുന്നു. ഇവര്‍ രാവിലെ 0 മണിക്ക് മുംബൈയില്‍ നിന്ന് വിമാനമേറാന്‍ തയ്യാറായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും എയര്‍ ഇന്ത്യ വിമാനം വൈകി.

തുടര്‍ന്ന് മറ്റു വിമാനങ്ങള്‍ മാറിയിറങ്ങി ഡെല്‍ഹിയില്‍ എത്തിയപ്പോഴെക്കും വോട്ടെടുപ്പ് സമയം കഴിഞ്ഞിരുന്നു.
അഞ്ച് പത്തിനാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്. ക്യത്യം അഞ്ചു മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്നു എംപിമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ