General News

എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വെങ്കയ്യ

Sat, Aug 05, 2017

Arabianewspaper 144
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വെങ്കയ്യ

Venkaiah Naid


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു ജീവിതത്തിലെത്തി രാജ്യത്തിന്റെ ഉപനായക പദവിയിലെത്തിയ വെങ്കയ്യ നായിഡുവിന് പറയുവാനുള്ളത് സ്വ പ്രയത്‌നത്തിലൂടെ നേടിയ വിജയകഥ


ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച വെങ്കയ്യ നായിഡു രാഷ്ട്രമീംമാസയില്‍ ബിരുദവും ആന്ധ്രായൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും അന്താരാഷ്ട്ര നിയമത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ വെങ്കയ്യ ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തുന്നത്.


കോളേജ് യൂണിയന്‍ പ്രസിഡന്റായാണ് അധികാര സ്ഥാനത്ത് ആദ്യം എത്തിയത്. 1972 ലെ ആന്ധ്ര പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം നയിച്ചു. ജയപ്രകാശ് നാരായണന്റെ സംഘര്‍ഷ സമിതിയിലും പ്രവര്‍ത്തിച്ചു.


അടിയന്തരവസ്ഥകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചു. സരസമായി സംസാരിക്കുന്ന വെങ്കയ്യ നായിഡു സൗമ്യതയുടെ പര്യായമായിരുന്നു. വിവാദങ്ങളില്‍ പെടാതെയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനം വരെ എത്തിയത്


ജനസംഘത്തിലും പിന്നീട് ബിജെപിയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1978 മുതല്‍ ജനപ്രതിനിധിയാണ്. എംഎല്‍എയായും എംപിയായും മൂന്നു പതിറ്റാണ്ടുകള്‍ ദദക്ഷിണേന്ത്യക്കാരനാണെങ്കിലും ഹിന്ദിയില്‍ മികവു പുലര്‍ത്തിയത് ദേശീയ തലത്തില്‍ ഉയര്‍ന്നു വരാന്‍ അനുഗ്രഹമായി.


1996 ല്‍ ബിജെപി ആദ്യമായി അധികാരത്തിലേറുമ്പോള്‍ അന്ന് ഗ്രാമ വികസന മന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടെ അംഗങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന വെങ്കയ്യയായിരിക്കും രാജ്യസഭാ അദ്ധ്യക്ഷനായി ഇനി സഭയെ നിയന്ത്രിക്കു. കഴിഞ്ഞ വര്‍ഷം പത്തു വര്‍ഷമായി കോണ്‍ഗ്രസ് കയ്യാളുന്ന കസേരയാണ് ഇക്കുറി ബിജെപി പിടിച്ചെടുത്തിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ