General News

എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

Sat, Aug 05, 2017

Arabianewspaper 156
എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം വെങ്കയ്യ നായിഡു ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. നായിഡുവിന് 516 എംപിമാരുടെ വോട്ടു ലഭിച്ചു, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


ബിജെപി പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകളാണ് വെങ്കയ്യ നായിഡുവിന് ലഭിച്ചത്. 484 വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കൂ കൂട്ടല്‍.


അണ്ണാഡിഎംകെ, ടിആര്എസ് , വൈഎസ് ആര്‍ കോണ്‍ഗ്രസ്, എന്നിവര്‍ വെങ്കയ്യയ്ക്ക് പിന്തുണ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ജനതാ ദള്‍ യൂണൈറ്റഡ്. ബിജു ജനതാ ദള്‍ എന്നിവര്‍ ഗോപാല കൃഷ്ണ ഗാന്ധിക്കാണ് ഇക്കുറി പിന്തുണ പ്രഖ്യാപിച്ചിരുന്നത്.


വോട്ടു അസാധു ആകാതിരിക്കാന്‍ എന്‍ഡിഎ അംഗങ്ങള്‍ക്ക് മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ആകെ 790 വോട്ടുകളില്‍ 545 ലോക്‌സഭാ അംഗങ്ങളഉം 245 രാജ്യസഭാ അംഗങ്ങളുമാണുള്ളത്. പതിനാറ് വോട്ട് അസാധുവായതായി കണക്കാക്കുന്നു. മുസ്ലീം ലീഗ് അംഗങ്ങളായ പി കെ കുഞ്ഞാലിക്കുട്ടിക്കും, അബ്ദുള്‍ വഹാബിനും വോട്ടെടുപ്പിന് മുമ്പ് എത്തിച്ചേരാനായില്ല. ഇരുവരും മുംബൈയില്‍ ന്ിന്ന് എത്തിയപ്പോഴേക്കും വോ്ട്ടിംഗ് സമയം കഴിഞ്ഞിരുന്നു.


ഇതോടെ രാജ്യ ചരിത്രത്തിലാദ്യമായി ഭരണഘടനയുടെ തലപ്പത്തുള്ള മൂന്ന് സുപ്രധാന പദവികളില്‍ ആര്‍എസ്എസ് അംഗങ്ങളെത്തിയെന്ന പ്രത്യേകതയും ഉണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ