General News

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആര്‍എസ്എസ് ആവശ്യം,

Sat, Aug 05, 2017

Arabianewspaper 137
ജെയ്റ്റില്ക്ക് പിന്നാലെ മോഹന്‍ ഭാഗവതും കേരളത്തിലേക്ക്

കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആക്രമങ്ങളും കൊലപാതകങ്ങളുമാണ് അരങ്ങേറുന്നതെന്നും ആരോപിച്ച് ആര്‍എസ്എസ് വ്യാപകമായ പ്രചരണം നടത്തുന്നു.


ദേശീയ തലത്തില്‍ കേരളത്തിലെ ആക്രമണങ്ങള്‍ ചര്‍ച്ചയാക്കാനാണ് ആര്‍എസ്എസ് നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുകയാണ്.


കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് ജെയ്റ്റിലി സന്ദര്‍ശിക്കും. ഇതിനു പിന്നാലെ ആര്‍എസ്എസ് സര്‍കാര്യവാഹ് മോഹന്‍ ഭാഗവതും തിരുവനന്തപുരത്ത് എത്തുന്നുണ്ട്.


കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ കേരളത്തിലെ ആക്രമ സംഭവങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍എസ് എസ് വാര്‍ത്താ സമ്മേളനം വിളിച്ചത്.


കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തുന്നതിന്റെ വീഡിയോ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രയ ഹൊസബലെ പുറത്തു വിട്ടു.


ഇതിനു പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം ചര്‍ച്ചയായി. സിപിഎമ്മിന്റെ ആക്രമണങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു എന്നും ദലിതാരാണ് ഏറ്റവും കുടുതല്‍ ആക്രമിക്കപ്പെടുന്നതെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സംഘപരിവാര്‍ വക്താക്കള്‍ ചൂണ്ടിക്കാട്ടി.


കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആര്‍എസ്എസ് നേതാവ് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ ഇസ്ലാമിക് സ്റ്റേറ്റു പോലുള്ള സംഘടകളില്‍ ചേരുന്നതെന്നും ആര്‍എസ്എസ് ആരോപിച്ചു.


 

Tags : RSS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ