General News

മുഖ്യമന്ത്രിയെ സിപിഐ നേതാവ് പരിഹസിച്ചു, പാര്‍ട്ടി വിശദീകരണം തേടി

Sat, Aug 05, 2017

Arabianewspaper 165
മുഖ്യമന്ത്രിയെ സിപിഐ നേതാവ് പരിഹസിച്ചു, പാര്‍ട്ടി വിശദീകരണം തേടി

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച സിപിഐ ജില്ലാ സെക്രട്ടറി പി രാജുവില്‍ നിന്നും പാര്‍ട്ടി വിശദീകരണം നേടി. മുഖ്യമന്ത്രിക്ക് മന്ദബുദ്ധികളായ ഉപദേശകര്‍ ഉണ്ടെന്നും അവരു പറയുന്നത് കേട്ട മുഖ്യമന്ത്രി അബദ്ധങ്ങളില്‍ ചെന്നു ചാടുകയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.


പേടിച്ചാല്‍ പനി പിടിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായിയെന്നും സിപിഐ നേതാവ് പറഞ്ഞിരുന്നു. താന്‍ പോയി കുമ്മനത്തെ കാണണം, താന്‍ പോയി ആര്‍ എസ് എസ് നേതാവിനെ കാണണം എന്നൊക്കെ ഗവര്‍ണര്‍ പറയുമ്പോള്‍ പോയി പണി നോക്ക് എന്നായിരുന്നു പിണറായി പറയേണ്ടിയിരുന്നത്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.


മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ജില്ലാ സെക്രട്ടറിയോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി.


രാജു ഇതിനു മുമ്പും പിണറായിയെ വിമര്‍ശിച്ച് സംസാരിച്ചിട്ടുണ്ട്. തന്നെ വന്നു കാണാന്‍ ഗവര്‍ണര്‍ ഒരു തമ്പുരാനെ പോലെ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നുവെന്ന് രാജു പറഞ്ഞു,. എറണാകുളത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം ഉദ്ഘാടനം ചെയ്യവെയാണ് വിവാദ പ്രസ്താവന നടത്തിയത്.

Tags : Pinarayi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ