General News

വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ ഇന്ത്യ, പ്രതിഷേധവുമായി ചൈന

Sat, Aug 05, 2017

Arabianewspaper 222
വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ ഇന്ത്യ, പ്രതിഷേധവുമായി ചൈന

ഇന്ത്യയുമായുള്ള ബന്ധം വഷളായത് ചൈനയ്ക്ക് വാണിജ്യതലത്തില്‍ വന്‍ തിരിച്ചടിയാകുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് സൂചിപ്പിക്കുന്നു. ഇന്തോ -ചൈനീസ് അതിര്‍ത്തിയില്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കങ്ങള്‍ ചൈനയ്ക്കാണ് ദോഷകരമായി ബാധിക്കുക എന്ന് പത്രം വിലയിരുത്തുന്നു.


ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഇന്ത്യ പരിശോധിക്കുന്നതാണ് പ്രശ്‌നമായിരിക്കുന്നത്. ഗുണനിലവാരമില്ലെന്ന കാരണത്താല്‍ ഇന്ത്യക്ക് ഇറക്കു മതി തടയാനാകുമെന്ന് ചൈന ആശങ്കപ്പെടുന്നു. സോളര്‍ വിപണിയില്‍ എണ്‍പതു ശതമാനത്തോളം ചൈനീസ്, തായ് വാന്‍, മലേഷ്യ എന്നിവടങ്ങളില്‍ നിന്നും ്ഇറക്കുമതി ചെയ്യുന്ന പാനലുകളാണ്.


ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സൗരോര്‍ജ്ജ പാനലുകളുടെ ഗുണനിലവാരമാണ് ഇന്ത്യ പരിശോധിക്കുന്നത്. ഇന്ത്യയിലെ സൗരോര്‍ജ്ജ പാനലുകള്‍ നിര്‍മിക്കുന്ന കമ്പനികളാണ് ചൈനീസ് കമ്പനികളുടെ ഉത്പന്നത്തിനെതിരെ പരാതി നല്‍കിയത്.


വ്യാപാര ബന്ധത്തെ തകര്‍ക്കുന്ന നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെനന് ചൈനീസ് മാധ്യമം വിമര്‍ശിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങളുടെ ഗുണനിലാവാരം ഇന്ത്യ പരിശോധിക്കാന്‍ തുടങ്ങിയതും ചൈനയെ ആശങ്കപ്പെടുത്തുന്നു.


ആഗോള തലത്തില്‍ ഇന്ത്യയാണ് സൗരോര്‍ജ്ജ പാളികളുടെ ഉപയോഗത്തില്‍ മുന്നില്‍, ഈ സാഹചര്യം മുതലെടുക്കാനാണ് ചൈനീസ് കമ്പനികള്‍ മുന്നിട്ടിറിങ്ങിയിട്ടുള്ളത്. ഇന്ത്യയുടെ സൗരോര്‍ജ്ജ ഉപയോഗത്തില്‍ നാലു ശതമാനത്തോളം വര്‍ദ്ധനയാണ് അടുത്തിടെ ഉണ്ടായത്.


ചൈനീസ് നിര്‍മിത സൗരോര്‍ജ്ജ പാളികളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇന്ത്യയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടെ ചൈനീസ് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് ഇന്ത്യയുടെ ആഭ്യന്തര കമ്പനികള്‍ പിടിച്ചെടുക്കുമെന്നും ഗ്ലോബല്‍ ടൈംസ് മുന്നറിയിപ്പ് നല്‍കുന്നു.


കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി കയ്യടക്കാനുള്ള ചൈനീസ് കമ്പനിയുടെ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. ഇത് ചൈനയെ പ്രകോപിച്ചിട്ടുണ്ട്.

Tags : solar cells 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ