General News

ബിജെപി നേതാക്കള്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാരും

Sat, Aug 05, 2017

Arabianewspaper 122
ബിജെപി നേതാക്കള്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാരും

ബിജെപി നേതാക്കളായ യെദ്യുരപ്പ ഉള്‍പ്പടെയുള്ളവരുടെ അഴിമതി കേസുകളിലെ അന്വേഷണം വേഗത്തിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. തങ്ങളുടെ മന്ത്രിക്കെതിരെ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം.


ശിവകുമാറിന്റെ വസതികളിലും അനുബന്ധ സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളില്‍ 11 കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്.


തങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പകപോക്കലാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കര്‍ണാടക സര്‍ക്കാരിനെ അഴിമതി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് പ്രതിച്ഛായ നശിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു,


കര്‍ണാക സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ബ്യുറോയില്‍ ലഭിച്ച പരാതികളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദ്യുരപ്പ ഉള്‍പ്പെടെ പതിനേഴ് നേതാക്കള്‍ക്കെതിരെ ലോകായുക്തയില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ദ്രുതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു.


യെദ്യുരപ്പയ്‌ക്കെതിരെ ലോകായുക്ത എടുത്ത 15 കേസുകള്‍ ഹൈക്കോടതി റദ്ദുചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.


ഡികെ ശിവകുമാറിന് പാര്‍ട്ടിയും മന്ത്രിസഭയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ