General News

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

Sat, Aug 05, 2017

Arabianewspaper 163
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമയം ഇന്നു വൈകീട്ട് തന്നെ ഫലപ്രഖ്യാപനവും നടത്തും.


കേന്ദ്ര മന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവാണ് ഭരണ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ്


പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും 790 അംഗങ്ങളാണ് വോട്ടെടുപ്പി്ല്‍ പങ്കെടുക്കുക. രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങളും വോട്ടു ചെയ്യും.


ലോക്‌സഭയില്‍ 337 ഉം രാജ്യസഭയില്‍ 80 ഉം അംഗങ്ങളാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. ഇതു കൂടാതെ, അണ്ണാ ഡിഎംകെ, തെലുങ്കാന രാഷ്ട്ര സമിതി. വൈഎസ്ആര്‍ കോണ്‍ഗ്രസ്, എന്നിവരുടെ 67 അംഗങ്ങള്‍ വെങ്കയ്യ നായിഡുവിന് പിന്തുണ നല്‍കുന്നുണ്ട്. അടുത്തിടെ വീണ്ടും എന്‍ഡിഎയില്‍ എത്തിയ ജനതാ ദള്‍ യു അംഗങ്ങളും നായിഡുവിനെ പിന്തുണയ്ക്കും. വെങ്കയ്യ നായിഡുവിന് വിജയിക്കാന്‍ 395 വോട്ടുകളാണ് വേണ്ടത്. അഞ്ഞൂറോളം വോട്ടുകള്‍ വെങ്കയ്യയ്ക്ക് ലഭിക്കുമന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ