General News

ബംഗാളിലെ സിപിഎം കേന്ദ്ര നേതൃതത്തെ പത്രിക ഉപയോഗിച്ച് വെട്ടി

Sat, Aug 05, 2017

Arabianewspaper 100
ബംഗാളിലെ സിപിഎം കേന്ദ്ര നേതൃതത്തെ പത്രിക ഉപയോഗിച്ച് വെട്ടി

സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്ര കമ്മറ്റി നിരാകരിക്കുകയും. ജയിക്കാന്‍ സാധ്യതയില്ലാഞ്ഞി്ടും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെ നാമനിര്‍ദ്ദേശ പത്രിക വൈകി സമര്‍പ്പിച്ച് ബംഗാള്‍ ഘടകം തിരിച്ചടിച്ചു.


പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയില്‍ സമയം തീരാന്‍ മൂന്നു മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് സിപിഎം സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിച്ചത്. തുടര്‍ന്ന് സമയം അവസാനിക്കുന്ന മൂന്നു മണിക്ക് മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രത്രിക സമര്‍പ്പിച്ചത്. വൈകിയതിനാല്‍ പത്രിക തള്ളുകയായിരുന്നു.


ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്യസഭയില്‍ എത്തുമെന്ന് ഉറപ്പായി. സിപിഎം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും ചെയ്തു. വിജയിക്കാന്‍ 42 പേരുടെ പിന്തുണയാണ് ആവശ്യമായി വരുന്നത്. 31 അംഗങങള്‍ മാത്രമുള്ള ഇടതു മുന്നണിക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ ഒറ്റയ്ക്ക് വിജയിപ്പിക്കാനാകുമായിരുന്നില്ല.


36 അംഗങ്ങളുള്ള കോണ്‍ഗ്രസിനും സമാനമായ സാഹചര്യമാണുള്ളത്. കോണ്‍ഗ്രസില്‍ നിന്നും തൃണമൂലിലേക്ക് ചില അംഗങ്ങള്‍ കൂറുമാറിയിട്ടുമുണ്ട്.

Tags : RS election 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ