General News

മതംമാറ്റം: എന്‍ഐഎയ്ക്ക് നോട്ടീസ്

Sat, Aug 05, 2017

Arabianewspaper 153
മതംമാറ്റം:  എന്‍ഐഎയ്ക്ക് നോട്ടീസ്

മതമാറിയ പെണ്‍കുട്ടിയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയ കേസില്‍ എല്ലാ രേഖകളും ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ എന്‍ഐഎക്ക് സൂപ്രീം കോടതി നോട്ടീസ്.


കേരള ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തു. വൈക്കം സ്വദേശിയായ ഹാദിയ എന്ന പെണ്‍കുട്ടി വീട്ടു തടങ്കലിലാണെന്ന് വിവാഹം കഴിച്ച ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയെ ഹാജരാക്കണമെന്നും സുപീം കോടതി ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും ഭീകരവാദികളുമായി ബന്ധമുണ്ടോ എന്നും ഒരാഴ്ചയ്ക്കുളളില്‍ അറിയിക്കാനാണ് കോടതി ഉത്തരവ്.


പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഇഷ്ടമുള്ള പുരുഷനോടൊപ്പം വിവാഹം കഴിച്ച് താമസിക്കാന്‍ നിയമപരമായി തടസമില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നല്‍, മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ രഹസ്യമായി പെണ്‍കുട്ടി വിവാഹം കഴിച്ചെന്നും പലവട്ടം പേരുമാറിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


മതം മാറിയ പെണ്‍കുട്ടിയെ വിദേശത്ത് ഐഎസ് പ്രവര്‍ത്തനത്തിനായി കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന രക്ഷിതാവ് അശോകന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

Tags : NIA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ