General News

ആലപ്പുഴയില്‍ എന്‍ഐഎ റെയ്ഡ്, ഐഎസ് ബന്ധം കുടുതല്‍ അറസ്റ്റുണ്ടാകും

Sat, Aug 05, 2017

ആലപ്പുഴയില്‍ എന്‍ഐഎ റെയ്ഡ്, ഐഎസ് ബന്ധം കുടുതല്‍ അറസ്റ്റുണ്ടാകും

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ റെയ്ഡി്ല്‍ ആലപ്പുഴ സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ കനക മലയില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത ആലപ്പുഴ സ്വദേശി ഫൈസലിനെയാണ് എന്‍ഐഎ സംഘം പിടികൂടിയത്.


ഇയാളെ കുറച്ചു ദിവസങ്ങളായി എന്‍ഐഎ നിരീക്ഷിച്ചു വരികയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുന്നത് ശ്രദ്ധയി്ല്‍ പെട്ടിരുന്നു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ കമ്പ്യുട്ടറും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.


ഇതിനു പിന്നാലെ കേരളത്തില്‍ ഐഎസ് ബന്ധമുള്ള നിരവധി പേരെ പിടികൂടുന്നതിന് ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇവിടെ എത്തിയിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ടുമായി ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ മലയാളി ഷാജഹാന്‍ വള്ളവകണ്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഐഎസുമായി ബന്ധമുള്ളവരുടെ പേരുവിവരങ്ങള്‍ ലഭിച്ചത്. ഇയാളെ എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്.


കേരള പോലീസിന്റെ സഹായവും എന്‍ഐഎ തേടിയിട്ടുണ്ട് ഐഎസില്‍ ചേരാന്‍ സിറിയയ്ക്ക് പോകും വഴി തുര്‍ക്കിയില്‍ ഇയാളെ പിടികൂടുകയും ഇന്ത്യയിലേക്ക് തിരി്ചയ്ക്കുകയും ചെയ്തു. ഷാജഹാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആറോളം പേര്‍ ദുബായി വഴി തുര്‍ക്കിയില്‍ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചയപ്പിക്കാനുള്ള ശ്രമത്തിലാണ് ഏജന്‍സികള്‍.

Tags : ISIS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ