General News

രാഹുലിന്റെ കാറിനു നേര്‍ക്ക് ആക്രമണം, ബുള്ളറ്റ് പ്രൂഫ് കാര്‍ രാഹുല്‍ നിഷേധിച്ചുവെന്ന് പോലീസ്

Fri, Aug 04, 2017

Arabianewspaper 128
ഗുജറാത്തില്‍  രാഹുലിന്റെ കാറിനു നേര്‍ക്ക് ആക്രമണം

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവം ബിജെപിയാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


എന്നാല്‍, തങ്ങളുടെ എംഎല്‍എമാരെ ബംഗലൂരില്‍ താമസിപ്പിച്ചതിനാണ് നാട്ടുകാരില്‍ ചിലര്‍ രോഷം പൂണ്ട് കല്ലെറിഞ്ഞതെന്ന് ബിജെപിയും ആരോപിച്ചു.


എന്നാല്‍,ഗുജറാത്ത് പോലീസ് ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കിയപ്പോള്‍ തനിക്ക് സാധാരണ കാര്‍ മതിയെന്ന് രാഹുല്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കല്ലേറില്‍ രാഹുലിന്റെ കാറിന്റെ പിന്നിലെ വിന്‍ഡോയുടെ ചില്ലാണ് പൊട്ടിയത്. ജനക്കൂട്ടത്തില്‍ നിന്നും ഒരാള്‍ കല്ലു വലിച്ച് എറിയുകയായ്രു്ന്നുവെന്ന് പോലീസ് പറഞ്ഞു.


ധനേരയിലെ ഹെലിപാഡിലേക്ക് പോകും വഴിയാണ് കല്ലേറ് സംഭവം നടന്ന ബാണസങ്കാത ജില്ലയിലെ ഡിഎസ്പി നീരജ് ബാഗുജാറാണ് രാഹുലിന് ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കിയിട്ടും ഇതു വേണ്ടെന്ന് പറഞ്ഞ് സാധാരണ വെഹിക്കള്‍ മതിയെന്ന് ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്.


വെളളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് രാഹുല്‍ ഇവിടടെ എത്തിയത് ബിജെപി ഗുണ്ടകളാണ് ഇത്തരത്തില്‍ രാഹുലിനെ കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു ഗുജറാത്തില്‍ വെള്ളപ്പൊക്കത്തി്ല്‍ 218 പേര്‍ മരിച്ചു. പ്രധാനമന്ത്രി വിമാനത്തില്‍ കറങ്ങി പോയപ്പോള്‍ മുഖ്യമന്ത്രി അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഇവിടം സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് പറഞ്ഞു

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ