General News

അനുമതിയില്ലാതെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു, ഡി സിനിമാസ് അടച്ചു പൂട്ടി

Fri, Aug 04, 2017

Arabianewspaper 201
അനുമതിയില്ലാതെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു,  ഡി സിനിമാസ് അടച്ചു പൂട്ടി

അനുമതി ഇല്ലാതെ മോട്ടോര്‍ പ്രവര്‍ത്തിച്ചതിന് ചാലക്കുടി നഗരസഭ നടന്‍ ദിലീപിന്റെ ഉടമസ്ഥതിയിലുള്ള ഡി സിനിമാസ് അടച്ചു പൂട്ടിച്ചു. അഞ്ച് കുതിര ശക്തിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാണ് നഗരസഭ അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഇതിലും ശക്തി കൂടിയ മോട്ടോറാണ് തീയ്യറ്റിറിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നഗരസഭ കണ്ടെത്തി.


തീയ്യറ്ററിന്റെ ലൈസന്‍സ് റദ്ദു ചെയ്തു. ചാലക്കുടി നഗരസഭാ കൗണ്‍സിലാണ് തീരുമാനം എടുത്തത്. നേരത്തേ, തീയ്യറ്റര്‍ സമുച്ചയം പണിതത് പുറമ്പോക്കിലാണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് റീ സര്‍വ്വെയില്‍ തെളിഞ്ഞു.


നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിനു പിന്നാലെയാണ് നിരവധി അനുബന്ധ പരാതികളും കേസുകളും നടനു മേല്‍ ചാര്‍ത്തിയിട്ടുള്ളത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ