General News

ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

Fri, Aug 04, 2017

Arabianewspaper 182
ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

ചരിത്രത്തില്‍ ആദ്യമായി രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റക്കക്ഷി, കോണ്‍ഗ്രസിന് 57 അംഗങ്ങളാണ് ഉള്ളത്. മദ്ധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പോടെ 58 അഗങ്ങളുമായി ബിജെപി ഇപ്പോള്‍ മുന്നിലെത്തി.


കേന്ദ്ര മന്ത്രി അനില്‍ മാധവ് ദവെ മരി്ച്ച ഒഴിവില്‍ മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സമ്പാദ്യ ഉകി എന്ന അംഗം മദ്ധ്യപ്രദേശില്‍ നിന്നും വിജയി്ച്ചു വന്നതോടെ ബിജെപിക്ക് 58 അംഗങ്ങളായി


എന്നാല്‍, ഭരണ കക്ഷിയായ എന്‍ഡിഎയ്ക്ക് ഇപ്പോഴും ഭൂരിപക്ഷമായിട്ടില്ല. യുപിഎ, മറ്റ് പ്രതിപക്ഷ കക്ഷികള്‍ എന്നിവരുടെ അംഗബലം തന്നെയാണ് കൂടുതല്‍,


അതേസമയം, ഓഗസ്ത് എട്ടിന് ഗുജറാത്ത് ഉള്‍രപ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഒമ്പതു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ ബിജെപിക്ക് കുറഞ്ഞത് മൂന്നു സീറ്റുകള്‍ ലഭിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം ഒഴിവു വരുന്ന ഒമ്പത് സ്ഥാനങ്ങളില്‍ എട്ടും ബിജെപിക്ക് ലഭിക്കും. യുപി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നേടിയ മികച്ച വിജയമാണ് ഇതിനു കാരണം. അതേസമയം, ഇനി വരുന്ന ഒഴിവുകള്‍ നികത്താന്‍ കോണ്‍ഗ്രസ് പാടുപെടും


ഇതിനൊപ്പം അണ്ണാ ഡിഎംകെ ബിജെപിയുടെ എന്‍ഡിഎയില്‍ ചേരുമെന്ന സൂചനയും ഉണ്ട്. ഇങ്ങിനെ സംഭവിച്ചാല്‍ എന്‍ഡിഎ രാജ്യസഭയില്‍ ഏറ്റവും വലിയ സഖ്യമായി മാറും.


ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് അണ്ണാഡിഎംകെ ലയനമുണ്ടായി പനീര്‍ശെല്‍വം മുഖ്യമന്ത്രിയും ഇ പളനി സ്വാമി കേന്ദ്ര മന്ത്രിയുമാകുമെന്നാണ് സൂചന.


ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമാകുന്നതോടെ സര്ക്കാരിന് നിയമ ഭേദഗതികളും ബില്ലുകളും അനായാസം പാസാക്കാന്‍ സാധിക്കും,


നിലവിലെ കക്ഷി നില- ബിജെപി 56, കോണ്‍ഗ്രസ് 57, സമാജ് വാദി പാര്‍ട്ടി 18, അണ്ണാ ഡിഎംകെ 13, തൃണമൂല്‍ കോണ്‍ഗ്രസ് 12, ജനതാ ദള്‍ യൂണൈറ്റഡ് 10, ബിജു ജനതാ ദള്‍ 8, സിപിഎം 8, നോമിനേറ്റഡ് അംഗങ്ങള്‍ 8

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ