General News

സിപിഎം ആക്രമണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി

Fri, Aug 04, 2017

Arabianewspaper 143
സിപിഎം ആക്രമണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി

കേരളത്തിലെ സിപിഎം ആക്രമണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജപി തന്ത്രം ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും സിപിഎം ആക്രമണത്തിന്റെ പെരുപ്പിച്ച കണക്കുകളുമായി ബിജെപി അംഗങ്ങള്‍ എത്തി.


തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വീട് കേന്ദ്ര ധന-പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി സന്ദര്‍ശിക്കുമെന്നും ബിജെപി ദേശീയ നേതൃത്വം അറിയിച്ചതും സിപിഎം ആക്രമണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനും ക്രമസമാധാന നില തകന്‍ന്നതായി വരുത്തി തീര്‍ക്കാനുമാണെന്നു ആരോപണം ഉണ്ട്.


സിപിഎം നടത്തുന്നത് താലിബാനിസമാണെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പാര്‍ലമെന്റില്‍ പറഞ്ഞു, ക്രമ സമാധാന നില തകര്‍ന്നതിനാല്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചെന്നും ലേഖി പറഞ്ഞു.


ഇതിനു മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞത് കേരളം തന്റെ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരി്ച്ചില്ലെന്നും സംഘര്‍ഷങ്ങളുടെ റിപ്പോര്‍ട്ടു തേടിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നാണ്.


കേരളത്തില്‍ സിപിഎം തേര്‍വാഴ്ചയാണെന്നും ക്രമസമാധാന നില തകര്‍ന്നെന്നും ബിജെപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ശൂുന്യവേളയില്‍ തുടങ്ങിയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ സുമിത്ര മഹാജന്‍ ഏറെ സമയമ ബിജെപിക്ക് അനുവദിക്കുകയും ഇതിന് മറുപടി പറയാന്‍ എത്തിയ സിപിഎം അംഗം പി കരുണാകരന് രണ്ടു വാക്കു പറയാന്‍ മാത്രമേ കഴിഞ്ഞുള്ളു അതിനു മുമ്പ് ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു, സഭ അലങ്കോലമാകുകയും സിപിഎം അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.


പിന്നീട് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ സിപിഎം അംഗത്തിന് തുടര്‍ന്ന് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ഇതും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു മുമ്പ് കേരളത്തിലാണ് ഏറ്റവും കുടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സഭയില്‍ പ്രസ്താവിച്ചിരുന്നു.


ദലിതര്‍ക്ക് നേരേയാണ് സിപിഎം ആക്രമണം നടത്തുന്നതെന്ന് പറഞ്ഞ ബിജെപി അംഗം സിപിഎം പൊളിറ്റ് ബ്യുറോയില്‍ ഇന്നേവരെ ദലിതനായ ഒരാളെ അവരോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോപി്ച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ