General News

ചൈനയുടെ ഭീഷണിക്കെതിരെ മോഡിയുടെ വാണിജ്യ നീക്കം

Thu, Aug 03, 2017

Arabianewspaper 346
ചൈനയുടെ ഭീഷണിക്കെതിരെ മോഡിയുടെ വാണിജ്യ നീക്കം

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയെ സമ്മര്‍ദ്ദത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നീക്കം. ചൈനീസ് കമ്പനി ഇന്ത്യന്‍ ഫാര്‍മസി കമ്പനി ഏറ്റെടുക്കുന്നത് മോഡി അദ്ധ്യക്ഷനായുള്ള ക്യാബിനെറ്റ് സമിതി തടഞ്ഞു


8200 കോടി മുതല്‍ മുടക്കി ഇന്ത്യന്‍ ഫാര്‍മസി കമ്പനിയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ് മോഡി തടഞ്ഞത്.


ഇന്ത്യക്കെതിരെ ശീത യുദ്ധം തുടരുന്ന ചൈനയെ സമര്‍ദ്ദത്തിലാഴ്ത്തുന്നതാണ് മോഡിയുടെ നീക്കം. വാണിജ്യ മുന്നേറ്റങ്ങള്‍ തടയാനാണ് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.


ഇന്ത്യന്‍ മരുന്നു കമ്പനിയായ ഗ്ലാന്‍്ഡ് ഫാര്‍മയെ 130 കോടി ഡോളറിന് പിടിച്ചെടുക്കാനുള്ള അവസാന ഘട്ടത്തിലായിരുന്നു ചൈനീസ് ഫാര്‍മസി കമ്പനിയായ ഫോസണ്‍.


കമ്പനിയുടെ 86 ശതമാനം ഓഹരികളും വാങ്ങാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. എന്നാല്‍, സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതി ഇതു തടഞ്ഞു


യുഎസിലേക്കും മറ്റുമുള്ള ജനറിക് മരുന്നുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയെ കൈ്പ്പിടിയിലാക്കുക വഴി ലോകത്തെ ഏറ്റവും വലിയ മരുന്നു കമ്പനിയായി ഫോസണ്‍ മാറുമായിരുന്നു.


ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിലങ്ങു തടിതീര്‍ക്കാന്‍ മോഡി തീരുമാനിച്ചതായാണ് സൂചന. ശ്രീലങ്കയിലെ തുറുമുഖം അടുത്തിടെ ചൈനീസ് കമ്പനി 99 വര്‍ഷത്തേക്ക് പാട്ടത്തിനു വാങ്ങിയിരുന്നു.


്ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ ചുവടു പിടിച്ച് ചൈന ഇതര രാജ്യങ്ങളേ തങ്ങളുടെ കോളനിയാക്കിമാറ്റുകയാണെന്ന ആരോപണമാണ് നിലവിലുള്ളത്.


ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തിടെ ചൈനയിലെത്തി ഭീകര സംഘടനയായ ജെയ്‌ഷെ മുഹമദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ ശ്രമത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെ മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനെ എതിര്‍ത്ത് ചൈന രംഗത്തു വന്നിരുന്നു.


ഇന്ത്യയെ ചൊടിപ്പിക്കുന്ന നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. വരും ദിനങ്ങളിലും ചൈനീസ് കമ്പനികളുടെ ഇന്ത്യന്‍ പ്രവേശനത്തിന് വിലക്കുണ്ടാകുമെന്നാണ് സൂചന. ചൈനീസ് മൊബൈല്‍ കമ്പനിയായ ഒപോ മാസങ്ങള്‍ കൊണ്ടാണ് ഇന്ത്യന്‍ വിപണി പിടിച്ചടക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് എല്ലാ വമ്പന്‍മാരേയും അട്ടിമറിച്ച് ഒപോ സ്വന്തമാക്കി.


ഇന്ത്യയിലെ പ്രധാന മേഖലകളിലെല്ലാം പിടിമുറുക്കാനാണ് ചൈനീ്‌സ് ശ്രമം.


 

Tags : india  China 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ