General News

മദനിയുടെ സുരക്ഷ: കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Thu, Aug 03, 2017

Arabianewspaper 219
മദനിയുടെ സുരക്ഷ: കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാനുള്ള സുരക്ഷാ ചെലവ് വഹിക്കാനാവില്ലെന്ന കര്‍ണാക സര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി.സുരക്ഷാ ചെലവുകള്‍ മദനി വഹിക്കണമെന്ന് കോടതിയാണ് നിര്‍ദ്ദേശിച്ചിരുന്നത്.


എന്നാല്‍, ഇതിനു മുമ്പ് അമ്പതിനായിരം രൂപ മാത്രമാണ് മദനി സുരക്ഷാ ചെലവുകള്‍ക്കായി സര്‍ക്കാരിലേക്ക് അടച്ചിരുന്നത്. ഇക്കുറി 11 ലക്ഷം രൂപ ചെലവു വരുമെന്നാണ് സര്‍ക്കാര്‍ മദനിയെ അറിയിച്ചത്. ഈ പണം മുന്‍കൂറായി ട്രഷറിയി്ല്‍ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.


ഇതോടെ മദനി തന്റെ കേരള യാത്ര വേണ്ടെന്നു വെയ്ക്കുകയായിരുന്നു രോഗ ശയ്യയിലായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.


ട്രാവല്‍ അലവന്‍സും ഡിയര്‍നെസ് അലവന്‍സും മാത്രമെ ഈടാക്കാവുള്ളു എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് മറികടന്ന് 11 ലക്ഷം രൂപ വേണമെന്നാണ് കര്‍ണാടക ആവശ്യപ്പെട്ടത്.


മദനിക്കെതിരെ നീങ്ങി കര്‍ണാടക സര്‍ക്കാര്‍ മൃദുവര്‍ഗീയത കളിക്കുകയാണെന്ന് സിപിഎം ആരോപി്ക്കുന്നു. ഇതിനെ തുടര്‍ന്ന മദനിയുടെ സുരക്ഷാ ചെലവ് കേരള സര്‍ക്കാര്‍ വഹിക്കാമെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.


മദനിയുടെ സുരക്ഷാ ഉത്തരവാദിത്തം കര്‍ണാടക സര്‍ക്കാരിന് മാത്രമാണെന്നും ഈ തുക കേരള സര്‍ക്കാര്‍ നല്‍കേണ്ടതില്ലെന്നും സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.


ബംഗലൂരു സ്‌ഫോടനകേസില്‍ വിചാരണ നേരിടുന്ന മദനി കര്‍ണാടകയിലെ ജയിലില്‍ കഴിയവെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags : madani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ