General News

പ്രവാസികള്‍ക്ക് വോട്ട്: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

Thu, Aug 03, 2017

Arabianewspaper 266
പ്രവാസികള്‍ക്ക് വോട്ട്: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

പ്രവാസികള്‍ക്ക് പകരം പ്രതിനിധിയെ ഉപയോഗിച്ച വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കിയുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെങ്കിലും നിയമ നിര്‍മാണം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. പാര്‍ലമെന്റിലെ ഇരുസഭകളും ബില്‍ പാസാക്കണം,


ഒന്നരകോടിയോളം വരുന്ന പ്രവാസികള്‍ക്ക് ഇതിനുള്ള സൗകര്യം ഒരുങ്ങും. തങ്ങളുടെ മണ്ഡലത്തില്‍ താമസിക്കുന്നവരും വോട്ടവകാശമുള്ളവരുമായവരെ തനിക്ക് പകരം വോട്ടു ചെയ്യാന്‍ അധികാരപ്പെടുത്തുന്നതാണ് ഇത്.


പ്രവാസികളെ കൂടി രാജ്യത്തിന്റെ അധികാര ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പങ്കാളികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോഡിയാണ് ഇക്കാര്യത്തില്‍ നിലപാട് മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


വോട്ടര്‍പട്ടികയില്‍ പേരുള്ള ഒന്നര കോടിയോളം പ്രവാസികളില്‍ കേവലം 12,000 പേര്‍ മാത്രമാണ് തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യുന്നതെന്നും ഇതിനു മാറ്റം വരണമെന്നും സര്‍ക്കാര്‍ പറയുന്നു.


പ്രവാസികളും ദീര്‍ഘകാലമായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. മൗലികമായ വോട്ടവകാശം വിനിയോഗിക്കാനാകാതെ രണ്ടാം തരം പൗരന്‍മാരായാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ കണക്കാക്കുന്നതെന്ന് പ്രവാസികള്‍ പരാതിപ്പെട്ടിരുന്നു.


ബാലറ്റ് പേപ്പര്‍ ഇലക്ട്രോണിക് സംവിധാനം വഴി അയച്ചു നല്‍കി എംബസിയില്‍ ചെന്ന് വോട്ട് രേഖപ്പെടുത്തി തിരിച്ചയ്ക്കുന്ന ഇ വോട്ടിംഗ് സമ്പ്രദായവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍, പകരം ആളെ ഉപയോഗിച്ച് വോട്ടു ചെയ്യുന്നതാകും സാങ്കേതികമായും മറ്റും സൗകര്യം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ