General News

ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

Wed, Aug 02, 2017

Arabianewspaper 383
ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. ബുധനാഴ്ച 25 പൈസയുയര്‍ന്ന് 63.82 എന്ന നിലയിലെത്തി.


2015 ഓഗസ്തിനു ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും ഉയരുന്നത്. റിസര്‍വ് ബാങ്കി്‌ന്റെ പലിശ നിരക്ക് കുറവ് വരുത്തിയ നടപടി മൂലം അമേരിക്കന്‍ ഡോളറിന്റെ വില്‍പന ബാങ്കുകള്‍ നിര്‍ത്തിയത് രൂപയുടെ മൂല്യ വര്‍ദ്ധനവിന് കാരണമായി.


വിദേശ മൂലധനം രാജ്യത്ത് എത്തുന്നതും ഡോളറിന്റെ അധിക വിതരണവും രൂപയുടെ മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1.60 ലക്ഷം കോടി രൂപയാണ് വിദേശത്ത് നിന്നും നിക്ഷേപമായി ഓഹരി വിപണിയില്‍ എത്തിയത്.

Tags : Rupee 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ