General News

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതല്ല -റിപ്പോര്‍ട്ട്

Wed, Aug 02, 2017

Arabianewspaper 291
ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതല്ല -റിപ്പോര്‍ട്ട്

നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് എന്ന മള്‍ട്ടിപ്ലക്‌സ് തീയ്യറ്റര്‍ ഭൂമി കയ്യേറിയതാണെന്ന പരാതിയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. സംസ്ഥാന സര്‍വ്വേ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭുമി പുറമ്പോക്കിലല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


ഇതു സംബന്ധിച്ച് റവന്യു വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും ദിലിപീനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നാണ് റീ സര്‍വ്വെ നടത്തിയത്. തീയ്യറ്റര്‍ നില്‍ക്കുന്ന ഭൂമിയില്‍ കഴിഞ്ഞ 30 വര്‍ഷത്തെ രേഖകളാണ് സര്‍വ്വെ വകുപ്പ് പരിശോധിച്ചത്.


വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മൂന്നു വര്‍ഷം മുമ്പ് അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചത്. ഇക്കുറി ക്യത്യതയ്ക്കു വേണ്ടി സാങ്കേതിക സഹായത്തോെയാണ് റീ സര്‍വ്വെ നടത്തിയത് . ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍.


ഇതോടെ ഒരാരോപണത്തില്‍ നിന്നും ദിലീപ് മുക്തനായി. നടിയെ ആക്രമിച്ചതിന്റെ ഗൂഡാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ