General News

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു, ഭവന-വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും

Wed, Aug 02, 2017

Arabianewspaper 232
റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു

റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പാ നയ അവലോകന യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനം. റിപോ നിരക്ക് ( ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശ നിരക്ക്) കാല്‍ ശതമാനം കുറയ്ക്കാനാണ് തീരുമാനം.


ഇതോടെ റിപോ നിരക്ക് ആറു ശതമാനമായി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. അതേസമയം, റിവേഴ്‌സ് റിപോ നിരക്കിലും കുറവ് വരുത്തി ( വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് വാങ്ങുന്ന പണത്തിനുള്ള പലിശ നിരക്ക്) പുതുക്കിയ റിവേഴ്‌സ് റിപോ നിരക്ക് 5.75 ശതമാനമാണ്.


പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞതിനെ തുടര്ന്നാണ് പലിശ നിരക്കില്‍ കുറവു വരുത്തിയത്. ഇതോടെ വാണിജ്യ ബാങ്കുകള്‍ വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്കുകള്‍ കുറയും.


ഉപഭോക്തൃവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം നാലു ശതമാനമായതിനെ തുടര്‍ന്നാണ് പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ