General News

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട, കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

Wed, Aug 02, 2017

Arabianewspaper 279
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട, കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടയ്ക്ക് വോട്ടു ചെയ്യാനുള്ള വ്യവസ്ഥയുണ്ടെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു.


ഗുജറാത്തില്‍ ഓഗസ്ത് എട്ടിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ്പില്ലാതെ പാര്‍ട്ടി പറയാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനാകുമെന്നാണ് തിരഞ്ഞെടുുപ്പു കമ്മീഷന്‍ വിശദികരിച്ചത്. 2014 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട നടപ്പിലാക്കാന്‍ തീരുമാനമായതെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിശദികരിക്കുന്നു.


2014 ഫെബ്രുവരിയില്‍ ആന്ധ്രപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട് നടപ്പിലാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എ ഡി വെങ്കിടേശ്വര റാവുവാണ് വിപ്പ് ലംഘിച്ച് നോട്ടയ്ക്ക് വോട്ടു ചെയ്തത്.


എന്നാല്‍, തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.വിപ്പ് ലംഘിച്ച് നോട്ടയില്‍ വോ്ട്ടു ചെയ്യുന്നവര്‍ അയോഗ്യരാകുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഭരണഘടന ഭേദഗതിയിലൂടെ മാത്രമെ നോട്ട നടപ്പിലാക്കാനാകുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.


ഇത് ബിജെപിയുടെ നീക്കങ്ങള്‍ക്ക് സഹായകരമായ നിലപാടാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ബാലറ്റ് പേപ്പറില്‍ നണ്‍ഓഫ്ദി എബൗ എന്ന നോട്ടയും ഇടം പിടിക്കും. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേല്‍. ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ദ് സിംഗ് രാജ് പുത് എന്നിവര്‍ക്കു പുറമേ നോട്ടയും ഇടം പിടിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.


ഇൗ നീക്കം ബിജെപിക്ക് അനുകൂലമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ അമിത് ഷായും സ്മൃതി ഇറാനിയും വിജയിക്കും എന്നാല്‍, മൂന്നാമത്തെ അംഗമായി തിരഞ്ഞെടുക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ അഹമദ് പട്ടേലും ബിജെപിയുടെ ബല്‍വന്ത് സിംഗ് രാജ്പുത്തിനും വിജയം ഉറപ്പില്ല.


കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎയുടെ രാം നാഥ് കോവിന്ദിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവുമായ ശങ്കര്‍ സിംഗ് വഗേല പാര്‍ട്ടി വിട്ടിരുന്നു. വഗേലയെ ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസ് വോട്ടുകള്‍ മറിച്ചെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതിനു പിന്നാലെ ആറോളം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് അവശേഷിക്കുന്ന എംഎല്‍എമാരെ ഗുജറാത്തില്‍ നിന്നും മാറ്റി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ എത്തിച്ചത്.


Tags : NOTA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ