General News

നടിയെയല്ല , പോലീസിനെയാണ് താന്‍ വിമര്‍ശിച്ചതെന്ന് പിസി ജോര്‍ജ്

Wed, Aug 02, 2017

Arabianewspaper 258
നടിയെയല്ല , പോലീസിനെയാണ് താന്‍ വിമര്‍ശിച്ചതെന്ന് പിസി ജോര്‍ജ്

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് എടുത്ത നിലപാടുകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും നടിയുടെ മാന്യതയെ കുറിച്ചൊന്നും താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും പിസി ജോര്‍ജ് എംഎല്‍എ.


നിര്‍ഭയ എന്ന സഹോദരിയെ ആറേഴ് നരാധമന്‍മാര്‍ ക്രൂരമായി പിഡിപ്പിച്ചതിലും ക്രൂരമായാണ് നടിയുടെ കേസെന്ന് പോലീസ് കോടതിയില്‍ വാദിച്ചതിനെയാണ് താന്‍ വിമര്‍ശിച്ചത്.


നിര്‍ഭയ പീഡനം മൂലം ആശുപത്രിയിലാകുകയും മരിക്കുകയും ചെയ്തു ഇതിലൂം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടി പിറ്റെന്ന് ഷൂട്ടിംഗിനാണ് പോയതെന്ന് താന്‍ ചൂണ്ടിക്കാണിച്ചു. ജോര്‍ജ് പറയുന്നു.


പിസി ജോര്‍ജിന്റെ വീഡിയോ സന്ദേശം മകന്‍ ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു.


ദിലീപ് അറസ്റ്റിലായപ്പോള്‍ അയാള്‍ കുറ്റക്കാരനാണെന്നാണ് താന്‍ ആദ്യം വിശ്വസിച്ചത്. 19 തെളിവുകള്‍ ദിലീപിനെതിരെ ലഭിച്ചെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, ഒന്നു പോലും പൊതുജനത്തിനു മുന്നില്‍ നിരത്താന്‍ പോലീസിന് കഴി്ഞ്ഞില്ല. ഇത്തരം സാഹചര്യത്തില്‍ പോലീസിന്റെ പിടിപ്പു കേടാണ് താന്‍ വിമര്‍ശിച്ചത്. പിസി ജോര്‍ജ് പറയുന്നു.


നടിയെ അപമാനിച്ചെന്ന് കാണിച്ച് പലരും പിസി ജോര്‍ജിന്റെ പ്രസ്താവനയെ വിമര്‍ശിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് പിസിയുടെ വിശദീകരണം എത്തിയത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ